ന്യൂഡൽഹി: ഇന്ത്യ-പാക് വെടിനിർത്തൽ ധാരണയ്ക്ക് ശേഷമുള്ള കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ചേരും. അതിർത്തിയിലെ സാഹചര്യമാകും ഇന്നത്തെ യോഗത്തിൽ വിലയിരുത്തുക. സുരക്ഷാകാര്യങ്ങൾ പരിഗണിക്കുന്ന ക്യാബിനറ്റ് സമിതിയും ഇന്ന് യോഗം ചേരുമെന്നാണ് വിവരം. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം മൂന്നാം തവണയാണ് ഈ സമിതി യോഗം ചേരുന്നത്. ഓപ്പറേഷൻ സിന്ദൂരിന് ശേഷം കേന്ദ്ര മന്ത്രിസഭാ യോഗം ചേർന്നിരുന്നു. പാകിസ്താന് നൽകിയ തിരിച്ചടി ഇന്ത്യയ്ക്ക് അഭിമാനനിമിഷമെന്നായിരുന്നു മന്ത്രിസഭാ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.
അതിനിടെ ഇന്ത്യ - പാക് ഡിജിഎംഒ തല ചർച്ച വീണ്ടും നടത്താനാണ് ധാരണ. അതിൽ സ്വീകരിക്കേണ്ട നിലപാടുകളും ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ചർച്ചയാകുമെന്നാണ് വിവരം. പഹൽഗാം ഭീകരാക്രമണം നടത്തിയ ടിആർഎഫിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി യുഎൻ രക്ഷാസമിതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇന്ത്യ. തെളിവുകൾ സഹിതം അടുത്തയാഴ്ച യുഎൻ സുരക്ഷാ സമിതിയെ സമീപിക്കും. ഇത് സംബന്ധിച്ചും ഇന്നത്തെ യോഗത്തിൽ ചർച്ചയുണ്ടാകും.
അതേസമയം വെടിനിർത്തൽ ധാരണയായതിന് ശേഷമുള്ള നാലാം രാത്രിയിലും അതിർത്തി ശാന്തമായിരുന്നു. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും ജമ്മു കശ്മീരും പഞ്ചാബും രാജസ്ഥാനും ഗുജറാത്തുമടക്കമുള്ള അതിർത്തി മേഖലകളിൽ സംഘർഷമോ, ഡ്രോൺ സാന്നിധ്യമോ ഉണ്ടായിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.