'പപ്പടം' പ്രതിരോധിച്ചില്ല... കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഖ്‍വാളിന് കോവിഡ്...!!

പപ്പടം കോവിഡ് പ്രതിരോധിക്കുമെന്ന വാദവുമായി  രംഗത്തെത്തി വിവാദങ്ങളില്‍ ഇടം പിടിച്ച കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഖ്‍വാളിന് കോവിഡ് സ്ഥിരീകരിച്ചു.

Last Updated : Aug 9, 2020, 10:44 AM IST
  • പപ്പടം കോവിഡ് പ്രതിരോധിക്കുമെന്ന് വാദിച്ച കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഖ്‍വാളിന് കോവിഡ് സ്ഥിരീകരിച്ചു
  • ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് അദ്ദേഹം കോവിഡ് പരിശോധന നടത്തിയത്
  • രാജസ്ഥാനിൽ നിന്നുള്ള മറ്റൊരു എംപിയും കേന്ദ്രമന്ത്രിയുമായ്‌ കൈലാഷ് ചൗധരിയ്ക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു
'പപ്പടം'  പ്രതിരോധിച്ചില്ല...  കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഖ്‍വാളിന് കോവിഡ്...!!

ന്യൂഡല്‍ഹി: പപ്പടം കോവിഡ് പ്രതിരോധിക്കുമെന്ന വാദവുമായി  രംഗത്തെത്തി വിവാദങ്ങളില്‍ ഇടം പിടിച്ച കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഖ്‍വാളിന് കോവിഡ് സ്ഥിരീകരിച്ചു.

ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് അദ്ദേഹം  കോവിഡ്  (COVID-19) പരിശോധന നടത്തിയത്. ആദ്യ ഫലം നെഗറ്റിവ് ആയിരുന്നുവെങ്കിലും രണ്ടാമതും ടെസ്റ്റ്‌ നടത്തുക യായിരുന്നു. രണ്ടാമത്തെ  പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്.

കഴിഞ്ഞ ദിവസം ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 
നിലവില്‍ അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹം തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത ട്വീറ്റ് ചെയ്തത്. കഴിഞ്ഞ  ദിവസങ്ങളില്‍ താനുമായി  സമ്പർക്കം പുലർത്തിയവര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Also read: കേന്ദ്രമന്ത്രി കൈലാഷ് ചൗധരിക്ക് കോറോണ..!

രാജസ്ഥാനിലെ ബിക്കാനേറില്‍  നിന്നുള്ള ബിജെപി എംപിയാണ് അർജുൻ റാം മേഖ്‍വാൾ.  ജൂലൈ അവസാന വാരത്തില്‍  അദ്ദേഹത്തിന്‍റെ ഒരു  വീഡിയോ വൈറലായിരുന്നു. അതിൽ ശരീരത്തില്‍  കൊറോണ വൈറസിനെതിരെ ആന്റി-ബോഡികൾ വികസിപ്പിക്കാനുള്ള ശേഷി ഒരു പപ്പടം ബ്രാൻഡിന് ഉണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു...!!

രാജസ്ഥാനിൽ നിന്നുള്ള മറ്റൊരു എംപിയും കേന്ദ്രമന്ത്രിയുമായ്‌  കൈലാഷ് ചൗധരി (Kailash Chaudhary) യ്ക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.  

Trending News