കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ്

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് (Smriti Irani)  കോവി‍ഡ്-19 (Covid 19)  സ്ഥിരീകരിച്ചു.  ട്വിറ്ററിലൂടെയാണ്  മന്ത്രി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.  

Last Updated : Oct 28, 2020, 07:58 PM IST
  • കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കോവി‍ഡ്-19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് മന്ത്രി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
  • താനുമായി സമ്പർക്കത്തിൽ വന്നവർ എത്രയും വേഗം കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും മന്ത്രി ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.
കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ്

New Delhi : കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് (Smriti Irani)  കോവി‍ഡ്-19 (Covid 19)  സ്ഥിരീകരിച്ചു.  ട്വിറ്ററിലൂടെയാണ്  മന്ത്രി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.  

താനുമായി സമ്പർക്കത്തിൽ വന്നവർ എത്രയും വേഗം കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും മന്ത്രി ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

‘ഒരു പ്രഖ്യാപനം നടത്തുമ്പോൾ ഞാൻ വാക്കുകൾ തിരയുന്നത് വളരെ അപൂർവമാണ്. അതിനാൽ ഇത്തവണ ലളിതമാക്കുന്നു. എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഞാനുമായി സമ്പർക്കത്തിലേർപ്പെട്ടവർ  എത്രയും വേഗം പരിശോധന നടത്താൻ അഭ്യർഥിക്കുന്നു,’ സ്മൃതി ട്വീറ്റ് ചെയ്തു. 

ബിജെപിയുടെ ബീഹാർ  നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ സ്മൃതി ഇറാനി  പങ്കെടുത്തിരുന്നു. കോവിഡ്  മഹാമാരിയ്ക്കിടെ  നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചിരുന്നു.  മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്, സുശീൽ കുമാർ മോദി, രാജീവ് പ്രതാപ് റൂഡി എന്നിവർക്കും കോവി‍ഡ്-19 സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ  ദിവസമാണ് കേന്ദ്ര മന്ത്രി രാംദാസ് അത്താവലെയ്ക്ക് കോവി‍ഡ്-19 സ്ഥിരീകരിച്ചത്.  

കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്‌കരി, ധർമേന്ദ്ര പ്രധാൻ തുടങ്ങിയവർക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

അതേസമയം, ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം  80 ലക്ഷം പിന്നിട്ടിരിയ്ക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,893 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.  അതേസമയം, 508 പേര്‍ക്ക്  ജീവഹാനി സംഭവിച്ചു.  

Also read: ആരോഗ്യസേതു ആപ്പ് (Aarogya Setu) നിർമിച്ചതാര്? കൈമലര്‍ത്തി കേന്ദ്രം..!

ഇന്ത്യയില്‍ കോവിഡ് വ്യാപന തോത് കുറയുന്നതും  മരണസംഖ്യ നിയന്ത്രണ വിധേയമാണ് എന്നതും പ്രതീക്ഷയ്ക്ക് വക നല്‍കുന്നു.

Trending News