ഫുട്ബോള്‍ സ്പിരിറ്റില്‍ മുരളീധരന്‍;ഒരു ഗോളിന് ടീം പിണറായി മുന്നിലെന്നും കേന്ദ്രമന്ത്രി

കേരള നിയമസഭയിലെ സംഭവങ്ങളെയും പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെയുള്ള എല്‍ ഡിഎഫ് യുഡിഎഫ് 

Updated: Jan 30, 2020, 04:06 AM IST
ഫുട്ബോള്‍ സ്പിരിറ്റില്‍ മുരളീധരന്‍;ഒരു ഗോളിന് ടീം പിണറായി മുന്നിലെന്നും കേന്ദ്രമന്ത്രി

കേരള നിയമസഭയിലെ സംഭവങ്ങളെയും പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെയുള്ള എല്‍ ഡിഎഫ് യുഡിഎഫ് 
പ്രതിഷേധങ്ങളെയും ഒക്കെ പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്.

നല്ലഒരു ഫുട്ബോള്‍ മത്സരം കണ്ട് ആസ്വദിക്കുന്നത് പോലെയാണ് മന്ത്രി തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ഫുട്ബോള്‍ കമന്ട്രി പോലെ വിവരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ ,കേന്ദ്രമന്ത്രി ഫുട്ബോള്‍ മത്സരത്തെ വിളിക്കുന്നത്‌ 
"മുസ്ലിം ട്രോഫി പൗരത്വ ഫുട്ബോള്‍" എന്നാണ്. 

"മുസ്ളീം ട്രോഫി മത്സരമാണെന്ന് എനിക്ക് അറിയാഞ്ഞിട്ടല്ല, എന്നാലും ഒരു വിഷമം, 
നിങ്ങൾ കൂട്ടുകാർ ഗോൾ പോസ്റ്റിൽ തുരുതുരാ സെൽഫ്ഗോളടിക്കുന്നത് കാണുമ്പോൾ. 
അതോ ഇനി ഈ പൗരത്വ പ്രക്ഷോഭത്തിൽ കേരളം ഒറ്റക്കെട്ടാണെന്ന് പറഞ്ഞതൊക്കെ പുളുവായിരുന്നോ?" കേന്ദ്രമന്ത്രി തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

"പൗരത്വ നിയമ ഭേദഗതിക്കെതിരെയെന്ന പേരിൽ മുസ്ലീം വോട്ടുറപ്പിക്കാനുള്ള ഫുട്ബോൾ
 കളിയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള വാശിയേറിയ പോരാട്ടം ഇന്ന് നിയമസഭയ്ക്ക് അകത്തും അരങ്ങേറി." ഇങ്ങനെ പറഞ്ഞുകൊണ്ടാണ് 
വി മുരളീധരന്‍റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

കേന്ദ്രമന്ത്രി വി മുരളീധരന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ചുവടെ,