ഉന്നാവോ കേസ്: പെണ്‍കുട്ടിയേയും അഭിഭാഷകനേയും എയിംസിലേയ്ക്ക് മാറ്റാന്‍ ഉത്തരവ്

ഉന്നാവോ കേസില്‍ തുടക്കം മുതല്‍ നിലപാട് കര്‍ശനമാക്കിയിരിക്കുന്ന സുപ്രീംകോടതി, അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയെയും അഭിഭാഷകനേയും ന്യൂഡല്‍ഹി എയിംസിലേയ്ക്ക് മാറ്റാന്‍ ഉത്തരവായി.

Last Updated : Aug 5, 2019, 04:22 PM IST
ഉന്നാവോ കേസ്: പെണ്‍കുട്ടിയേയും അഭിഭാഷകനേയും എയിംസിലേയ്ക്ക് മാറ്റാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: ഉന്നാവോ കേസില്‍ തുടക്കം മുതല്‍ നിലപാട് കര്‍ശനമാക്കിയിരിക്കുന്ന സുപ്രീംകോടതി, അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയെയും അഭിഭാഷകനേയും ന്യൂഡല്‍ഹി എയിംസിലേയ്ക്ക് മാറ്റാന്‍ ഉത്തരവായി.

ഈ മാസം 1ന് കേസ് പരിഗണിച്ച സുപ്രീംകോടതി, പീഡനത്തിനിരയായ പെണ്‍കുട്ടിയ്ക്കും അഭിഭാഷകനും മികച്ച വൈദ്യസഹായം ഉറപ്പു നല്‍കുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യനിലയെപ്പറ്റി അനേഷിച്ച കോടതി എയിംസില്‍ ചികിത്സാ ഉറപ്പാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞിരുന്നു. 

മുന്‍പ്, പെണ്‍കുട്ടിയുടെ ആരോഗ്യനില വിലയിരുത്തിയ മുതിര്‍ന്ന ഡോക്ടര്‍മാരുടെ സംഘ൦, മെച്ചപ്പെട്ട ചികിത്സക്കായി ഡല്‍ഹി എയിംസിലേക്ക് പെണ്‍കുട്ടിയെ മാറ്റുന്നത് പ്രായോഗികമല്ലെന്നായിരുന്നു അഭിപ്രായപ്പെട്ടത്. വെന്‍റിലേറ്ററിന്‍റെ സഹായത്തിലാണ് കുട്ടിയുടെ ജീവന്‍ നിലനില്‍ക്കുന്നത്. ഇക്കാരണത്താലാണ് മെച്ചപ്പെട്ട ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേക്ക് മാറ്റുവാന്‍ സാധിക്കില്ലെന്ന്  ഡോക്ടര്‍മാര്‍ അറിയിച്ചത്.

അതുകൂടാതെ, പെണ്‍കുട്ടിയുടെ അമ്മ, പ്രായോഗിക ബുദ്ധിമുട്ടുകള്‍ മൂലം ഈ വിഷയത്തില്‍ ഒരു തീരുമാനമെടുത്തിരുന്നില്ല. എന്നാല്‍ പിന്നീട്, അവര്‍ തന്‍റെ തീരുമാനം അറിയിക്കുകയായിരുന്നു. 

തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിച്ച സുപ്രീംകോടതി, പെണ്‍കുട്ടിയ്ക്ക് മികച്ച വൈദ്യസഹായം ലഭ്യമാക്കുന്നതിനായി ഇരുവരെയും എയര്‍ ആംബുലന്‍സിന്‍റെ സഹായത്തോടെ ന്യൂഡല്‍ഹി എയിംസിലേയ്ക്ക് മാറ്റാന്‍ ഉത്തരവായിരിയ്ക്കുകയാണ്.

പെണ്‍കുട്ടിയും അഭിഭാഷകനും ഇപ്പോള്‍ ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലാണ്.

ഉന്നാവോ കേസ് നിരീക്ഷിച്ച കോടതി 45 ദിവസത്തിനകം പീഡന കേസന്വേഷണം പൂര്‍ത്തിയാക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് മുന്നോട്ടു വച്ചിരിക്കുന്നത്. കൂടാതെ, അപകടം അന്വേഷിക്കാന്‍ വെറും 7 ദിവസം മാത്രമാണ് സിബിഐയ്ക്ക് നല്‍കിയിരിക്കുന്നത്.

 

More Stories

Trending News