ഉന്നാവോ കൂട്ടബലാത്സംഗം: പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു!

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബാലാത്സംഗം ചെയ്തവര്‍ തീകൊളുത്തി കൊലപെടുത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു. 

Updated: Dec 8, 2019, 05:11 PM IST
 ഉന്നാവോ കൂട്ടബലാത്സംഗം: പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു!

ഉന്നാവോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബാലാത്സംഗം ചെയ്തവര്‍ തീകൊളുത്തി കൊലപെടുത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു. 

ഉച്ചയ്ക്ക് 12.30-ഓടെ ഭാട്ടന്‍ ഖേഡായിലെ വീട്ടിലായിരുന്നു സംസ്കാരം. ഇന്നലെ രാത്രി 9 മണിയോടെ മൃതദേഹം വീട്ടില്‍ എത്തിച്ചിരുന്നു.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വരാതെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്ന് കുടുംബം നിലപാടെടുത്തിരുന്നു. എന്നാല്‍, പോലീസും ജില്ലാ ഭരണകൂടവു൦ ചേര്‍ന്ന് നടത്തിയ അനുനയ ശ്രമങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം സംസ്കരിക്കാന്‍ ബന്ധുക്കള്‍ തയാറായത്. 

കുടുംബത്തിന് സുരക്ഷ നല്‍കുമെന്നും വേഗത്തില്‍ വിചാരണ നടക്കുമെന്നും ഉറപ്പ് നല്‍കിയ ശേഷമായിരുന്നു സംസ്‌കാര൦.

റായ്ബറേലിയേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ ഗ്രാമത്തിന് പുറത്തുവെച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

പെണ്‍കുട്ടിയെ ലൈംഗീക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ പ്രതിയുടെ നേതൃത്വത്തിലാണ് പെണ്‍കുട്ടിയെ തീ കൊളുത്തിയത്. 

ഇയാള്‍ കഴിഞ്ഞ ദിവസമാണ് ജാമ്യത്തില്‍ ഇറങ്ങിയത്. 90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ ആദ്യം ലഖ്നൗവിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീടാണ് വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റിയത്. 

വ്യാഴാഴ്ച മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ തന്നെ തീകൊളുത്തിയ അഞ്ച് പുരുഷന്മാരുടെയും പേരുകള്‍ യുവതി പറഞ്ഞിരുന്നു. തീകൊളുത്തും മുമ്പേ സംഘം തന്നെ മര്‍ദ്ദിച്ചെന്നും കുത്തിപ്പരിക്കേല്‍പ്പിച്ചെന്നും യുവതി മൊഴി നല്‍കിയിരുന്നു.

ഹ​രി​ശ​ങ്ക​ര്‍ ത്രി​വേ​ദി, രാം ​കി​ഷോ​ര്‍ ത്രി​വേ​ദി, ഉ​മേ​ഷ് ബാ​ജ്പേ​യി, ശി​വം ത്രി​വേ​ദി, ശു​ഭം ത്രി​വേ​ദി എ​ന്നി​വ​രാ​ണ് അ​ക്ര​മി​ക​ള്‍. ഇതി​ല്‍ ശി​വം ത്രി​വേ​ദി​യും ശു​ഭം ത്രി​വേ​ദി​യും 2018-ല്‍ ​ത​ന്നെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നും പെ​ണ്‍​കു​ട്ടി പ​റ​യു​ന്നു.

ഡല്‍ഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി 11.40ഓടെയാണ് പെണ്‍കുട്ടി മരണപ്പെട്ടത്.