ചൈനീസ് ആപ്പുകള്‍ ഡീലീറ്റ് ചെയ്യുന്നവര്‍ക്ക് സൗജന്യമായി മാസ്ക് വാഗ്ദാനം ചെയ്ത് അനുപമ ജയ്‌സ്വാള്‍

മൊബൈല്‍ ഫോണുകളില്‍ നിന്ന് ചൈനീസ് ആപ്ലിക്കേഷനുകള്‍ ഡീലീറ്റ് ചെയ്യുന്നവര്‍ക്ക് സൗജന്യമായി മാസ്‌ക്കുകള്‍ വാഗ്ദാനം ചെയ്ത് ബിജെപി എംഎല്‍എ.

Last Updated : Jul 2, 2020, 06:37 PM IST
ചൈനീസ് ആപ്പുകള്‍ ഡീലീറ്റ് ചെയ്യുന്നവര്‍ക്ക് സൗജന്യമായി മാസ്ക് വാഗ്ദാനം ചെയ്ത് അനുപമ ജയ്‌സ്വാള്‍

മൊബൈല്‍ ഫോണുകളില്‍ നിന്ന് ചൈനീസ് ആപ്ലിക്കേഷനുകള്‍ ഡീലീറ്റ് ചെയ്യുന്നവര്‍ക്ക് സൗജന്യമായി മാസ്‌ക്കുകള്‍ വാഗ്ദാനം ചെയ്ത് ബിജെപി എംഎല്‍എ.

ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എയായ അനുപമ ജയ്‌സ്വാള്‍ ആണ് പുതിയ ക്യാമ്പയിനുമായി രംഗത്ത് വന്നിരിക്കുന്നത്. 59 ചൈനീസ് ആപ്പുകള്‍ കേന്ദ്രം നിരോധിച്ചതിന് പിന്നാലെയാണ് അനുപമയുടെ ഈ പ്രഖ്യാപനം.

Also Read: കുട്ടികളുടെ മനോനില തകരുന്നു, പാകിസ്ഥാനില്‍ പബ്ജി താത്കാലികമായി നിരോധിച്ചു

മഹിളാ മോര്‍ച്ചയുടെ സഹായത്തോടെയാണ് ക്യാമ്പയിന്‍ നടക്കുന്നത്. ഉത്തര്‍പ്രദേശിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള മന്ത്രിയായിരുന്ന അനുപമയെ അഴിമതി ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ നിന്ന് മാറ്റിയത്.

Trending News