പോപ്പുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രത്തിന് ഉത്തര്‍ പ്രദേശ്‌ ഡിജിപി യുടെ കത്ത്

ഉത്തര്‍ പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിലെ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ്  ഡിജിപി ഒ.പി സിങ് ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചത്.സംസ്ഥാനത്തുണ്ടായ അക്രമങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ സംഘടനയെ നിരോധിക്കണമെന്ന് കത്തില്‍ പറയുന്നത്.ഉത്തര്‍പ്രദേശില്‍ അക്രമ സംഭവങ്ങളുമായി ബന്ധപെട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു.

Last Updated : Dec 31, 2019, 12:43 PM IST
  • ഉത്തര്‍ പ്രദേശിലെ അക്രമങ്ങളില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്കും പങ്കുണ്ടെന്നും ഇവരെ കണ്ടെത്തുന്നതിന് കേരളത്തില്‍ പോസ്റ്റര്‍ പതിക്കുമെന്നും ഉത്തര്‍ പ്രദേശ്‌ പോലീസ് അറിയിച്ചിരുന്നു.
  • കാണ്‍പൂരിലുണ്ടായ അക്രമ പ്രവര്‍ത്തന ങ്ങളില്‍ കേരളത്തില്‍ നിന്നുള്ളവര്‍ ഉള്‍പെട്ടിട്ടുണ്ടെന്നാണ് രഹസ്വാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
  • സംസ്ഥാനത്തുണ്ടായ അക്രമങ്ങളില്‍ കടുത്ത നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
പോപ്പുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രത്തിന് ഉത്തര്‍ പ്രദേശ്‌ ഡിജിപി യുടെ കത്ത്

ഉത്തര്‍ പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിലെ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ്  ഡിജിപി ഒ.പി സിങ് ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചത്.സംസ്ഥാനത്തുണ്ടായ അക്രമങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ സംഘടനയെ നിരോധിക്കണമെന്ന് കത്തില്‍ പറയുന്നത്.ഉത്തര്‍പ്രദേശില്‍ അക്രമ സംഭവങ്ങളുമായി ബന്ധപെട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു.

നേരത്തെ ഉത്തര്‍ പ്രദേശിലെ അക്രമങ്ങളില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്കും പങ്കുണ്ടെന്നും ഇവരെ കണ്ടെത്തുന്നതിന് കേരളത്തില്‍ പോസ്റ്റര്‍ പതിക്കുമെന്നും ഉത്തര്‍ പ്രദേശ്‌ പോലീസ് അറിയിച്ചിരുന്നു.കാണ്‍പൂരിലുണ്ടായ അക്രമ പ്രവര്‍ത്തന ങ്ങളില്‍ കേരളത്തില്‍ നിന്നുള്ളവര്‍ ഉള്‍പെട്ടിട്ടുണ്ടെന്നാണ് രഹസ്വാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.സംസ്ഥാനത്തുണ്ടായ അക്രമങ്ങളില്‍ കടുത്ത നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

പൊതുമുതല്‍ നശിപ്പിച്ചവരുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടുന്നത് ഉള്‍പെടയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.ഇതോടൊപ്പം തന്നെയാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതിനുള്ള നടപടികളും സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചത്.കര്‍ണാടകയിലും പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.പൗരത്വ ഭേദഗതി നിയമവുമായി ബന്ധപെട്ട് കര്‍ണാടകയിലുണ്ടായ അക്രമങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കര്‍ണാടകയും നിരോധനത്തിന് തയ്യാറെടുക്കുന്നത്.

Trending News