Lucknow : ഉത്തർപ്രദേശിൽ ബിജെപി നേടിയ വൻ വിജയം തങ്ങളുടെ പ്രയത്നങ്ങളുടെ ഫലമെന്ന് മന്ത്രി സതീഷ് മഹാന. ജാതിമത ഭേദമന്യേ ബിജെപിയുടെ ഭരണം ഏവർക്കും ഗുണം ചെയ്തതിന്റെ ഫലമാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻറെയും നേതൃത്വത്തിന്റെ ഫലമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോഴുള്ള വോട്ട് നില അനുസരിച്ച് ബിജെപിക്ക് ലഭിച്ചിരിക്കുന്ന വോട്ടുകളുടെ ശതമാനവും 
 വർധിച്ചിട്ടുണ്ട്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തോടുള്ള ജനങ്ങളുടെ വിശ്വാസത്തെയാണ് ഇത് കാണിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് വാഗ്ദാനം ചെയ്തതെല്ലാം അദ്ദേഹം നടപ്പാക്കി കഴിഞ്ഞു. ഇപ്പോൾ ഉത്തർപ്രദേശിൽ മാഫിയകൾ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ALSO READ: UP Election result 2022: അന്ന് യോഗി പറഞ്ഞു യുപി കേരളം പോലെ ആവരുത് ; ആയത് പക്ഷെ മറ്റൊന്നാണ്


ഉത്തർപ്രദേശിൽ കൂടുതൽ വികസനം കൊണ്ട് വരികെയെന്നതാണ് അടുത്ത ലക്‌ഷ്യം.  ഉത്തർപ്രദേശിന് വേണ്ടി നിരവധി പദ്ധതികളാണ് ബിജെപിക്ക് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഞനകൾക്ക് ഒരുപാഡ് ജോലികൾ ബാക്കിയുണ്ട്, അവ ചെയ്ത് തീർക്കാനുള്ള അവകാശമാണ് ഈ തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ തങ്ങൾക്ക് നൽകിയതെന്ന്  മന്ത്രി സതീഷ് മഹാന പറഞ്ഞു,


ഞങ്ങൾ എല്ലാവര്ക്കും വേണ്ടിയാണ് നില കൊള്ളുന്നത്. അവിടെ ഹിന്ദു - മുസ്ലിം വ്യത്യാസംഇല്ല . ഞങ്ങളുടെ പദ്ധതികൾ എല്ലാവർക്കും വേണ്ടിയാണ്. ഞങ്ങൾ പ്രവർത്തിക്കുന്നത് ഏവർക്കും വേണ്ടിയാണ്, എല്ലാവരെയും ഒരുമിച്ച് ഉയർത്തി കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. പ്രധാനമന്ത്രിയുടെയും, മുഖ്യമന്ത്രിയുടെയും നേതൃത്വത്തിൽ  ഏവരുടെയും ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.


നിലവിൽ ഉത്തർപ്രദേശിൽ 274 മണ്ഡലങ്ങളിൽ ബിജെപി വ്യക്‌തമായ ലീഡ് നിലനിർത്തുന്നുണ്ട്. അതേസമയം സമാജ്വാദി പാർട്ടി ലീഡ് നിലനിർത്തുന്നത് 120 സീറ്റുകളിൽ മാത്രമാണ്. കോൺഗ്രസ് 3 സീറ്റുകളിൽ മാത്രമാണ് ലീഡ് നില  നിർത്തുന്നത്. കേവല ഭൂരിപക്ഷം 202 സീറ്റുകളാണ് ഭരണതുടർച്ചക്കായി ആവശ്യമുള്ളത്. ഇതെന്തായാലും നേടി കഴിഞ്ഞതിനാൽ ഇനി പിറകിലേക്ക് പോകാനുള്ള സാധ്യത കുറവാണ്. 2017-ൽ 312 സീറ്റുകളുമായാണ് ബിജെപി അധികാരത്തിൽ എത്തിയത്.


 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.