പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു

ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ തയ്യാറെടുക്കുന്നതായി സൂചന.ഇതിനായുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരഭിച്ചതായാണ് വിവരം.സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളുടെ പേരിലുണ്ടായ അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണ നല്‍കിയത്  പോപ്പുലര്‍ ഫ്രണ്ടാണെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.നേരത്തെ ഉത്തര്‍ പ്രദേശ്‌ പോലീസ് അക്രമ പ്രവര്‍ത്തനങ്ങളുമായി ബന്ധപെട്ട് നിരവധി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.

Last Updated : Dec 28, 2019, 06:23 PM IST
  • ഉത്തര്‍ പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ വ്യപക അക്രമം അരങ്ങേറിയിരുന്നു.അക്രമകാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.അതേസമയം കര്‍ണാടകയിലും പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതിന് നീക്കം നടക്കുകയാണ്
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു

ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ തയ്യാറെടുക്കുന്നതായി സൂചന.ഇതിനായുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരഭിച്ചതായാണ് വിവരം.സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളുടെ പേരിലുണ്ടായ അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണ നല്‍കിയത്  പോപ്പുലര്‍ ഫ്രണ്ടാണെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.നേരത്തെ ഉത്തര്‍ പ്രദേശ്‌ പോലീസ് അക്രമ പ്രവര്‍ത്തനങ്ങളുമായി ബന്ധപെട്ട് നിരവധി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.

സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ വ്യപക അക്രമം അരങ്ങേറിയിരുന്നു.അക്രമകാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.അതേസമയം കര്‍ണാടകയിലും പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതിന് നീക്കം നടക്കുകയാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കര്‍ണ്ണാടകയില്‍ നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആണെന്ന കണ്ടത്തലിന്‍റെ അടിസ്ഥാനത്തിലാണ് സംഘടനയെ നിരോധിക്കാന്‍ കര്‍ണ്ണാടക ഒരുങ്ങുന്നത്.ഉത്തര്‍ പ്രദേശിലും കര്‍ണ്ണാടകയിലും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അക്രമാസക്തമായിരുന്നു.ഉത്തര്‍ പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള  പ്രക്ഷോഭത്തിലുണ്ടായ സംഘര്‍ഷത്തില്‍ 22 പേര്‍ കൊല്ലപെട്ടിരുന്നു.കര്‍ണാടകയില്‍ 2 പേര്‍ പ്രക്ഷോഭത്തില്‍ കൊല്ലപെട്ടു.

Trending News