UPSC Result 2025 declared: സിവിൽ സർവീസ് പരീക്ഷാ ഫലം; ഒന്നാം റാങ്ക് യുപി സ്വദേശിക്ക്

UPSC Result 2025 Toppers: സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ രണ്ട് റാങ്കുകളും നേടിയിരിക്കുന്നത് വനിതകളാണ്.

Written by - Zee Malayalam News Desk | Last Updated : Apr 22, 2025, 05:43 PM IST
  • ആദ്യ അഞ്ച് റാങ്കിൽ മൂന്നും വനിതകളാണ്.
  • ആദ്യ 100 റാങ്കിൽ 5 മലയാളി വനിതകളും ഇടം നേടിയിട്ടുണ്ട്.
  • മാളവിക ജി നായർ (റാങ്ക്-45), നന്ദന (റാങ്ക്-47), സോണറ്റ് ജോസ് (റാങ്ക്-54), റീനു അന്ന മാത്യൂ (റാങ്ക്-81), ദേവിക പ്രിയദർശിനി (റാങ്ക്-95) എന്നിവരാണ് ആദ്യ നൂറിൽ എത്തിയ മലയാളികൾ.
UPSC Result 2025 declared: സിവിൽ സർവീസ് പരീക്ഷാ ഫലം; ഒന്നാം റാങ്ക് യുപി സ്വദേശിക്ക്

ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. യുപി പ്രയാ​ഗ്രാജ് സ്വദേശി ശക്തി ദുബെയ്ക്കാണ് ഒന്നാം റാങ്ക്. ഹരിയാന സ്വദേശി ഹർഷിത ​ഗോയൽ ആണ് രണ്ടാം റാങ്ക് നേടുന്നത്. ആദ്യ അഞ്ച് റാങ്കിൽ മൂന്നും വനിതകളാണ്. ആദ്യ 100 റാങ്കിൽ 5 മലയാളി വനിതകളും ഇടം നേടിയിട്ടുണ്ട്. മാളവിക ജി നായർ (റാങ്ക്-45), നന്ദന (റാങ്ക്-47), സോണറ്റ് ജോസ് (റാങ്ക്-54), റീനു അന്ന മാത്യൂ (റാങ്ക്-81), ദേവിക പ്രിയദർശിനി (റാങ്ക്-95) എന്നിവരാണ് ആദ്യ നൂറിൽ എത്തിയ മലയാളികൾ. 

Add Zee News as a Preferred Source

ആദ്യ പത്ത് റാങ്കുകാർ 

1- ശക്തി ദുബെ
2-ഹർഷിത ഗോയൽ
3-ദോങ്ഗ്രെ അർചിത് പരാഗ്
4-ഷാ മാർഗി ചിരാഗ്
5-ആകാശ് ഗാർഗ്
6-കോമൽ പുനിയ
7- ആയുഷി ബൻസൽ
8- രാജ് കൃഷ്ണ ഝാ
9- ആദിത്യ വിക്രം അഗർവാൾ
10- മായങ്ക് ത്രിപഠി

ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, സെൻട്രൽ സ‍ർവീസ്, ഗ്രൂപ് എ, ഗ്രൂപ്പ് ബി സ‍ർവീസുകളിലേക്ക് നടന്ന പരീക്ഷയുടെ ഫലമാണ് വന്നിരിക്കുന്നത്. ആകെ 1009 പേരുടെ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ജനറൽ വിഭാഗത്തിൽ - 335, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുൻഗണനാ വിഭാഗങ്ങൾ - 109, ഒബിസി - 318, എസ്‌സി - 160, എസ്‌ടി വിഭാഗം - 87. ഇതിൽ ഐഎഎസ് നേടിയത് 180 പേരാണ്. 55 പേർക്ക് ഐഎഫ്എസ് ലഭിച്ചു. 147 പേർക്ക് ഐപിഎസ്. സെൻട്രൽ സർവീസ് ഗ്രൂപ് എ വിഭാഗത്തിൽ 605 പേരെയും ഗ്രൂപ്പ് വിഭാഗത്തിൽ 142 പേരെയും നിയമിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News