ചലച്ചിത്രതാരം ഊര്‍മിള മണ്ടോദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ബോളിവുഡ് താരം ഊര്‍മിള മണ്ടോദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 

Last Updated : Mar 27, 2019, 06:43 PM IST
ചലച്ചിത്രതാരം ഊര്‍മിള മണ്ടോദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ബോളിവുഡ് താരം ഊര്‍മിള മണ്ടോദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട ശേഷമാണ് അവര്‍ കോണ്‍ഗ്രസ് അംഗത്വം ഔദ്യോഗികമായി സ്വീകരിച്ചത്. മുംബൈ കോണ്‍ഗ്രസ് തലവന്‍ മിലിന്ദ് ദിയോറയ്ക്ക് ഒപ്പമെത്തിയായിരുന്നു സന്ദര്‍ശനം. 

തുടര്‍ന്ന് കോണ്‍ഗ്രസ് മാധ്യമ വക്താവ് രണ്‍ദീപ് സുര്‍ജെവാല, സജ്ഞയ് നിരൂപം തുടങ്ങിയവര്‍ക്കൊപ്പം എഐസിസി ആസ്ഥാനത്തെ പ്രസ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച്‌ അവര്‍ മാധ്യമങ്ങളെ കണ്ടു. 

അതേസമയം, മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ ഊര്‍മ്മിള മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്. ബിജെപി സ്ഥാനാര്‍ഥിയായി ഗോപാല്‍ ഷെട്ടിയാണ് അവിടെ മത്സരരംഗത്തുള്ളത്.

 

Trending News