India Pak War: ഇന്ത്യ-പാക് സംഘർഷം; ലാഹോർ വിടാൻ പൗരൻമാർക്ക് നിർദേശം നൽകി യുഎസ് എംബസി

US Embassy Lahore: ലാഹോറിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് പൗരന്മാരോട് ഉടൻ തന്നെ ലാഹോർ വിടാൻ യുഎസ് നിർദേശം നൽകി.

Written by - Zee Malayalam News Desk | Last Updated : May 9, 2025, 12:06 AM IST
  • സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും പാകിസ്ഥാനിൽ നിന്ന് പോകാനുമാണ് നിർദേശം
  • എല്ലാ കോൺസുലേറ്റ് ഉദ്യോ​ഗസ്ഥരോടും സുരക്ഷിത സ്ഥാനങ്ങളിൽ അഭയം തേടാനും യുഎസ് നിർദേശം
India Pak War: ഇന്ത്യ-പാക് സംഘർഷം; ലാഹോർ വിടാൻ പൗരൻമാർക്ക് നിർദേശം നൽകി യുഎസ് എംബസി

ന്യൂഡൽഹി: ഇന്ത്യ പാകിസ്ഥാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ലാഹോർ വിടാൻ പൗരന്മാർക്ക് നിർദേശം നൽകി യുഎസ്. ലാഹോറിലെ സംഘർഷ സാധ്യത കണക്കിലെടുത്താണ് യുഎസ് നിർദേശം നൽകിയത്. ലാഹോറിലെ യുഎസ് കോൺസുലേറ്റ് ജനറൽ എല്ലാ കോൺസുലേറ്റ് ഉദ്യോ​ഗസ്ഥരോടും സുരക്ഷിത സ്ഥാനങ്ങളിൽ അഭയം തേടാൻ നിർദേശിച്ചിട്ടുണ്ട്.

Add Zee News as a Preferred Source

ഇന്ത്യൻ സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ പാകിസ്ഥാൻ ശ്രമിച്ചതോടെയാണ് ഇന്ത്യ തിരിച്ചടി ആരംഭിച്ചത്. പഹൽ​ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഭീകരകേന്ദ്രങ്ങൾ ആക്രമിച്ച ശേഷം ഇന്ത്യ സംഘർഷത്തിന് മുതിർന്നിരുന്നില്ല.

എന്നാൽ, പാകിസ്ഥാൻ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ശ്രമിക്കുകയും അതിർത്തിയിൽ പ്രകോപനം തുടരുകയുമായിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യ ശക്തമായ തിരിച്ചടി നൽകുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News