Tulsi Gabbard: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേടിന് പഴുതുണ്ടെന്ന് യുഎസ് ഇന്റലിജൻസ് ഡയറക്ടർ

Tulsi Gabbard EVM Hacking: വോട്ടിങ് യന്ത്രങ്ങൾ ഹാക്ക് ചെയ്യാൻ എളുപ്പമാണെന്ന തരത്തിലുള്ള തെളിവുകൾ ലഭിച്ചെന്നാണ് യുഎസ് കാബിനറ്റ് യോ​ഗത്തിൽ തുൾസി പറഞ്ഞത്.

Written by - Zee Malayalam News Desk | Last Updated : Apr 12, 2025, 11:36 AM IST
  • അതിനാൽ തിരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പർ സംവിധാനം തിരികെ കൊണ്ടുവരണമെന്നും അവർ വ്യക്തമാക്കി
  • ഇത് ജനങ്ങൾക്ക് തിരഞ്ഞെടുപ്പുകളിൽ വിശ്വാസം ഉണ്ടാക്കുമെന്നും തുൾസി അഭിപ്രായപ്പെട്ടു
Tulsi Gabbard: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേടിന് പഴുതുണ്ടെന്ന് യുഎസ് ഇന്റലിജൻസ് ഡയറക്ടർ

ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഹാക്ക് ചെയ്യപ്പെടാൻ സാധ്യത കൂടുതലാണെന്നും കടലാസ് ബാലറ്റിലേക്ക് തിരിച്ചുപോകണമെന്നും  അമേരിക്കൻ നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുൾസി ​ഗബ്ബാർഡ്. യുഎസ് കാബിനറ്റ് യോ​ഗത്തിലാണ് തുൾസി ​ഗബ്ബാർഡ് ഇക്കാര്യം പറഞ്ഞത്.

Add Zee News as a Preferred Source

വോട്ടിങ് യന്ത്രങ്ങൾ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യതകളുടെ തെളിവുകളും തുൾസി ഈ യോ​ഗത്തിൽ നൽകിയെന്നാണ് സൂചന. വോട്ടിങ് യന്ത്രങ്ങൾ ഹാക്ക് ചെയ്യാൻ എളുപ്പമാണെന്ന തരത്തിലുള്ള തെളിവുകൾ ലഭിച്ചെന്നാണ് യുഎസ് കാബിനറ്റ് യോ​ഗത്തിൽ തുൾസി പറഞ്ഞത്.

വോട്ടുകൾ ചൂഷണം ചെയ്യാനും തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനും സാധിക്കുമെന്നതിന് തെളിവുകൾ ലഭിച്ചതായി അവർ വ്യക്തമാക്കി. അതിനാൽ തിരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പർ സംവിധാനം തിരികെ കൊണ്ടുവരണമെന്നും അവർ വ്യക്തമാക്കി.

ഇത് ജനങ്ങൾക്ക് തിരഞ്ഞെടുപ്പുകളിൽ വിശ്വാസം ഉണ്ടാക്കുമെന്നും തുൾസി അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ കോൺ‍​ഗ്രസിന്റെ നേതൃത്വത്തിൽ ഇലക്ട്രിക് വോട്ടിങ് യന്ത്രങ്ങൾക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് തുൾസിയുടെ പ്രസ്താവന.

എന്നാൽ, ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങൾ ലോകത്തിലെ ഏറ്റവും മികച്ചതും ലളിതവുമാണെന്ന വാദവുമായി തുൾസി ​ഗബ്ബാർഡിന്റെ പ്രസ്താവനയോടുള്ള പ്രതികരണമെന്ന നിലയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ രം​ഗത്തെത്തി. ഇവിഎമ്മുകളിൽ കൃത്രിമത്വം നടത്താൻ സാധിക്കുമെന്ന് ആരോപിച്ച് പ്രതിപക്ഷം ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് തുൾസിയുടെ പ്രസ്താവന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News