Marco Rubio: ‘അവര്‍ക്ക് നമ്മുടെ സഹായം ആവശ്യമില്ല’; ഡൽഹി സ്ഫോടനത്തിന് ശേഷമുള്ള ഇന്ത്യയുടെ നടപടികളെ പ്രശംസിച്ച് അമേരിക്ക

Marco Rubio: ഇന്ത്യൻ അധികൃതർ അസാധാരണമായ വൈദഗ്ധ്യത്തോടെയാണ്  അന്വേഷണം കൈകാര്യം ചെയ്യുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു

Written by - Vishnupriya S | Last Updated : Nov 13, 2025, 02:26 PM IST
  • ബുധനാഴ്ച കാനഡയിൽ നടന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു പ്രതികരണം.
  • സ്ഥിതിഗതികൾ ഫലപ്രദമായി കൈകാര്യം ചെയ്തതിന് ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥരെ പ്രശംസിക്കുകയും ചെയ്തതായും റൂബിയോ പറഞ്ഞു.
Marco Rubio: ‘അവര്‍ക്ക് നമ്മുടെ സഹായം ആവശ്യമില്ല’; ഡൽഹി സ്ഫോടനത്തിന് ശേഷമുള്ള ഇന്ത്യയുടെ നടപടികളെ പ്രശംസിച്ച് അമേരിക്ക

ഡൽഹി സ്ഫോടനത്തിന് ശേഷമുള്ള ഇന്ത്യയുടെ നടപടികളെ പ്രശംസിച്ച് അമേരിക്ക. ഇന്ത്യൻ അധികൃതർ അസാധാരണമായ വൈദഗ്ധ്യത്തോടെയാണ്  അന്വേഷണം കൈകാര്യം ചെയ്യുന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ബുധനാഴ്ച കാനഡയിൽ നടന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു പ്രതികരണം. ഇന്ത്യയ്ക്ക് പിന്തുണ നൽകിയിട്ടുണ്ടെന്നും അതേസമയം സ്ഥിതിഗതികൾ ഫലപ്രദമായി കൈകാര്യം ചെയ്തതിന് ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥരെ പ്രശംസിക്കുകയും ചെയ്തതായും റൂബിയോ പറഞ്ഞു. 

Add Zee News as a Preferred Source

അന്വേഷണത്തിൽ ഇന്ത്യയ്ക്ക് യുഎസ് സഹായം വാഗ്ദാനം ചെയ്തിരുന്നുവെന്നും പക്ഷേ ഇത്തരം അന്വേഷണങ്ങളിൽ അവർക്ക് ഏറെ മികവുണ്ടെന്ന് ഞാൻ കരുതുന്നുവെന്നും റൂബിയോ വ്യക്തമാക്കി. അവർക്ക് ഞങ്ങളുടെ സഹായം ആവശ്യമില്ലെന്നും അവർ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും റൂബിയോ പറഞ്ഞു. നവംബർ 10-നാണ് ഡൽഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം കാർ ബോംബ് സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ആക്രമണത്തെ തുടർന്ന് ഇന്ത്യ വേഗത്തിൽ കൈക്കൊണ്ട നടപടികളെ ലോകരാജ്യങ്ങൾ അഭിനന്ദിച്ചു. പിന്നാലെയാണ് റൂബിയോയുടെ പ്രതികരണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Vishnupriya S

Vishnupriya S is the Sub Editor of Zee Malayalam News Website

...Read More

Trending News