സമൂഹത്തെ വിഭജിക്കാന്‍ ബിജെപി ശ്രമിക്കുന്നു: രാജിവച്ച എംപി സാവിത്രി ഭായ് ഫൂലെ

ഉത്തര്‍പ്രദേശില്‍നിന്നുള്ള ബിജെപി എം.പി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. 

Last Updated : Dec 6, 2018, 04:15 PM IST
സമൂഹത്തെ വിഭജിക്കാന്‍ ബിജെപി ശ്രമിക്കുന്നു: രാജിവച്ച എംപി സാവിത്രി ഭായ് ഫൂലെ

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍നിന്നുള്ള ബിജെപി എം.പി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. 

പാര്‍ട്ടിയില്‍ നിന്നും രാജിവച്ച അവര്‍ പാര്‍ട്ടിയുടെ നിലപാടിനെ വിമര്‍ശിക്കാനും മടിച്ചില്ല. ബിജെപി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. ഇതാണ് താന്‍ പാര്‍ട്ടിയില്‍നിന്നും രാജി വയ്ക്കാനുള്ള മുഖ്യ കാരണമെന്നും അവര്‍ പറഞ്ഞു. കൂടാതെ, 

ബഹ്‌റൈച്ചില്‍ നിന്നുള്ള ദളിത് എംപിയാണ് സാവിത്രി ഭായ് ഫൂലെ. 

ബിജെപി നയങ്ങള്‍ക്കെതിരെ സാവിത്രി ഭായ് പല തവണ രംഗത്തെത്തിയിരുന്നു. ബിജെപി ദളിതരോട് വിവേചനം കാണിക്കുന്നു എന്നും സാവിത്രി ആരോപിച്ചു. 

കൂടാതെ, പാര്‍ട്ടിയുടെ പല നയങ്ങളെയും അവര്‍ വിമര്‍ശിച്ചു. ദളിതര്‍ക്കൊപ്പം ഭക്ഷണം കഴിക്കുക എന്ന പാര്‍ട്ടി പരിപാടി തട്ടിപ്പാണെന്ന് സാവിത്രി പറഞ്ഞു. ദളിത് വീടുകള്‍ സന്ദര്‍ശിച്ച് പുറത്തുനിന്ന് കൊണ്ടുവരുന്ന ഭക്ഷണം കഴിക്കുന്ന ബിജെപി നേതാക്കളുടെ നടപടി വെറും പ്രകടനം മാത്രമാണെന്നാണ് അവര്‍ പറഞ്ഞു. 

രാജ്യം ഇപ്പോൾ ദൈവത്തിന്‍റെ പേരില്‍ രാജ്യം മുന്നോട്ടുപോകില്ല, രാജ്യം മുന്നോട്ടു നീങ്ങുന്നത്‌ ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്. നമ്മുടെ രാജ്യത്തെ ഭരണഘടന മതനിരപേക്ഷമാണ്. നമ്മുടെ ഭരണഘടന എല്ലാ മത വിശ്വാസികള്‍ക്കും സുരക്ഷ ഉറപ്പു നല്‍കുന്നു. ആരെയും വേദനിപ്പിക്കാൻ ആർക്കും അവകാശമില്ല. അതുകൊണ്ട് ഉന്നത പദവികള്‍ വഹിക്കുന്ന, ഉത്തരവാദിത്തമുള്ള ആളുകള്‍ ഭരണഘടന അനുവദിച്ചിട്ടുള്ള മൗലികാവകാശങ്ങളിലും ശ്രദ്ധ വയ്ക്കണമെന്ന് അവര്‍ പറഞ്ഞു.

 

Trending News