ഡെറാഡൂൺ: ഉത്തരാഖണ്ഡ് ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം 8 ആയി. അപകടത്തിൽ കാണാതായ അവസാന തൊഴിലാളിയുടെയും മൃതദേഹം കണ്ടെത്തി. തെർമൽ ഇമേജ് ക്യാമറകളും പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെയും സ്ഥലത്ത് എത്തിച്ചായിരുന്നു തെരച്ചിൽ നടത്തിയത്. ഇതോടെ രക്ഷാദൗത്യം അവസാനിപ്പിച്ചിരിക്കുകയാണ്. അപകടം നടന്ന് മൂന്നാം ദിവസമാണ് രക്ഷാദൗത്യം അവസാനിപ്പിക്കുന്നത്.
കാലാവസ്ഥ അനൂകൂലമായപ്പോൾ കൂടുതൽ രക്ഷാപ്രവർത്തകരെ സ്ഥലത്തേക്ക് എത്തിച്ചായിരുന്നു തെരച്ചിൽ നടത്തിയ്. ഇന്ന് മൂന്ന് പേരുടെ മൃതദേഹങ്ങളാണ് മഞ്ഞിൽ പുതഞ്ഞ നിലയിൽ കണ്ടെടുത്തത്. തെർമൽ ഇമേജ് ക്യാമറകൾ, തിരംഗ പർവത രക്ഷാ സംഘത്തിലെ 2 ഉദ്യോഗസ്ഥർ, രക്ഷാദൗത്യത്തിൽ ഉപയോഗിക്കുന്ന കരസേനയുടെ റോബിൻ എന്ന നായയെയും എത്തിച്ചായിരുന്നു രക്ഷാദൗത്യം നടത്തിയത്.
അപകടത്തിൽ പരിക്കേറ്റ് മാനായിലടക്കം താൽക്കാലിക ആശുപത്രികളിൽ കഴിയുന്നവരെ ജോഷിമഠിലെ സൈനിക ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വ്യോമസേനയുടെ ഹെലികോപ്റ്ററും എത്തിച്ചിരുന്നു. കുടുങ്ങിയ 54 തൊഴിലാളികളിൽ 46 പേരെ നേരത്തെ രക്ഷിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.








