)
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ മേഘവിസ്ഫോടനത്തിൽ ഒമ്പത് പേരെ കാണാതായി. ഞായറാഴ്ച പുലർച്ചെയുണ്ടായ മേഘവിസ്ഫോടനത്തിൽ യമുനോത്രി ഹൈവേയിലെ പാലിഗഡ് ഓജ്രി ദബർകോട്ടിനിടയിലുള്ള സിലായ് ബാൻഡിന് സമീപത്താണ് അപകടമുണ്ടായത്. പോലീസും എസ്ഡിആർഎഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
#WATCH | Uttarkashi, Uttarakhand | 8-9 workers staying at an under-construction hotel site went missing after the construction site was damaged due to a cloud burst in Silai Band on Barkot-Yamunotri Marg. Yamunotri Marg has also been affected: Uttarkashi DM Prashant Arya
— ANI (@ANI) June 29, 2025
Rescue… pic.twitter.com/k6FiyZCdCa
സ്ത്രീകൾ ഉൾപ്പെടെയുള്ള തൊഴിലാളികളെ കാണാതായെന്നാണ് വിവരം. നിലവിൽ ഒമ്പത് പേരെ കാണാതായെന്നാണ് റിപ്പോർട്ട് എന്നും കാണാതായ തൊഴിലാളികളുടെ എണ്ണം ഉയരാൻ സാധ്യതയുണ്ടെന്നും പോലീസ് പറയുന്നു. റോഡിൽ ജോലി ചെയ്തിരുന്ന തൊഴിലാളികൾ ഈ പ്രദേശത്ത് ടെന്റുകൾ കെട്ടി താമസിച്ചിരുന്നു. ടെന്റുകളിൽ 19 തൊഴിലാളികൾ ഉണ്ടായിരുന്നുവെന്നാണ് വിവരം.
A cloud burst in Baligarh on the Barkot-Yamunotri road of the district has caused heavy damage to an under-construction hotel site. 8-9 workers at the under-construction hotel site are missing. Police, SDRF and NDRF have left for the spot: Uttarkashi District Magistrate, Prashant…
— ANI UP/Uttarakhand (@ANINewsUP) June 29, 2025
ഇവരിൽ 10 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കാണാതായവർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. ഉത്തരാഖണ്ഡിലെ പല ജില്ലകളിലും കഴിഞ്ഞ രണ്ട് ദിവസങ്ങളായി ശക്തമായ മഴ തുടരുകയാണ്. മഴ ശക്തിപ്പെട്ടതോടെ പ്രദേശത്തെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.