Uttarakhand Glacier Outburst: ഉത്തരാഖണ്ഡിൽ ഹിമപാതം; തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു, 15 പേരെ രക്ഷപ്പെടുത്തി

റോഡ് നിര്‍മാണത്തിനായി എത്തിയ തൊഴിലാളികൾ ഹിമപാതത്തിൽ കുടുങ്ങുകയായിരുന്നു. ഇതിൽ 15 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

Written by - Zee Malayalam News Desk | Last Updated : Feb 28, 2025, 03:22 PM IST
  • രക്ഷപ്പെടുത്തിയവരെ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
  • ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.
  • മാനയ്ക്കും ബദ്രിനാഥിനും ഇടയിലുള്ള ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ ക്യാമ്പിലാണ് ഹിമപാതം ഉണ്ടായത്.
Uttarakhand Glacier Outburst: ഉത്തരാഖണ്ഡിൽ ഹിമപാതം; തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു, 15 പേരെ രക്ഷപ്പെടുത്തി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വൻ ഹിമപാതം. ഇതേ തുടർന്ന് ബോർഡർ റോഡ്‌സ് ഓർഗനൈസേഷനിലെ 57 തൊഴിലാളികൾ കുടുങ്ങുകയും ഇതിൽ 15 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. രക്ഷപ്പെടുത്തിയവരെ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. മാനയ്ക്കും ബദ്രിനാഥിനും ഇടയിലുള്ള ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ ക്യാമ്പിലാണ് ഹിമപാതം ഉണ്ടായത്. 

Add Zee News as a Preferred Source

റോഡ് നിര്‍മാണത്തിനായി എത്തിയ തൊഴിലാളികളാണ് ഹിമപാതത്തിൽ കുടുങ്ങിയത്. റോഡ് ഗതാഗതം തടസപ്പെട്ടു. അതിനിടെ രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനയുടെ സഹായം തേടിയിരിക്കുകയാണ് അധികൃതർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News