ഡെഹ്റാഡൂൺ: ഉത്തരാഖണ്ഡിൽ ബസ് മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു. 7 പേർക്ക് പരിക്ക്. രുദ്രപ്രയാഗിലെ അളകനന്ദ നദിയിലേക്കാണ് ബസ് മറിഞ്ഞ് അപകടമുണ്ടായിരിക്കുന്നത്. 18 യാത്രക്കാരാണ് ആകെ ബസിലുണ്ടായിരുന്നത്. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് നദിയിലേക്ക് മറിയുകയായിരുന്നു. അഗസ്ത്മുനി, രതുര, ജിഒസി എന്നിവിടങ്ങളിൽ നിന്നുള്ള എസ്ഡിആർഎഫ് സംഘങ്ങളും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









