വിദേശയാത്ര: മോദിയെ കടത്തിവെട്ടി വി മുരളീധരന്‍!

ഭൂട്ടാന്‍, ഫ്രാന്‍സ്, യു.എ.ഇ, ബഹ്‌റിന്‍, റഷ്യ, യു.എസ്, സൗദി അറേബ്യ, തായ്‌ലന്‍ഡ്, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചത്. മുരളീധരനെ പോലെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും 16 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.

Last Updated : Nov 20, 2019, 07:48 PM IST
    1. ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലാണ് മന്ത്രിയുടെ സന്ദര്‍ശനം.
    2. പത്ത് വിദേശയാത്രകളിലായി 16 രാജ്യങ്ങളാണ് മുരളീധരന്‍ സന്ദര്‍ശിച്ചത്.
    3. മുരളീധരനെ പോലെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും 16 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.
വിദേശയാത്ര: മോദിയെ കടത്തിവെട്ടി വി മുരളീധരന്‍!

ന്യൂഡല്‍ഹി: നാല് മാസത്തിനിടെ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ സന്ദര്‍ശിച്ചത് 16 രാജ്യങ്ങള്‍. കേന്ദ്രമന്ത്രിമാര്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മറികടന്നാണ് മുരളീധരന്‍റെ പ്രകടനം. 

ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലാണ് മന്ത്രിയുടെ സന്ദര്‍ശനം. പത്ത് വിദേശയാത്രകളിലായി 16 രാജ്യങ്ങളാണ് മുരളീധരന്‍ സന്ദര്‍ശിച്ചത്. 

പ്രധാനമന്ത്രി നരേന്ദ്രമോദി ഏഴ് വിദേശയാത്രകളിലായി ഒമ്പത് വിദേശ രാജ്യങ്ങളാണ് സന്ദര്‍ശിച്ചതെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

ലോക്സഭാംഗങ്ങളുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

ഭൂട്ടാന്‍, ഫ്രാന്‍സ്, യു.എ.ഇ, ബഹ്‌റിന്‍, റഷ്യ, യു.എസ്, സൗദി അറേബ്യ, തായ്‌ലന്‍ഡ്, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചത്. മുരളീധരനെ പോലെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും 16 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഏഴ് വിദേശ രാജ്യങ്ങളും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആറ് വിദേശ രാജ്യങ്ങളുമാണ് ഈ കാലയളവില്‍ നടത്തിയത്.

അതേസമയം, ജര്‍മന്‍ ചാന്‍സ്‌ലര്‍ ആംഗേല മെര്‍ക്കല്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പി൦ഗ് എന്നിവരടക്കം 14 വിദേശരാജ്യങ്ങളില്‍നിന്നുള്ള വിശിഷ്ട വ്യക്തികളാണ് ഓഗസ്റ്റിനും നവംബറിനുമിടെ ഇന്ത്യ സന്ദര്‍ശിച്ചത്.

Trending News