close

News WrapGet Handpicked Stories from our editors directly to your mailbox

വി.മുരളീധരന്‍ കുവൈത്ത് ഭരണാധികാരികളുമായി ചര്‍ച്ച നടത്തി

ഇന്ത്യയില്‍ നിന്നുള്ള എഞ്ചിനീയര്‍മാര്‍, നഴ്‌സുമാര്‍, ഗാര്‍ഹിക തൊഴിലാളികള്‍ എന്നിവരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കുവൈത്ത് അധികൃതരുമായി ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.   

Updated: Sep 16, 2019, 09:22 AM IST
വി.മുരളീധരന്‍ കുവൈത്ത് ഭരണാധികാരികളുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ കുവൈത്ത് സന്ദര്‍ശനത്തിനുപോയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ മടങ്ങിയെത്തി. 

കുവൈത്തിലെത്തിയ വിദേശകാര്യ മന്ത്രി കുവൈത്ത് തൊഴില്‍ മന്ത്രാലയത്തിന്‍റെ ചുമതലയുള്ള സാമ്പത്തികകാര്യ മന്ത്രി മറിയം അഖീല്‍, വിദേശകാര്യ ഉപമന്ത്രി ഖാലിദ്‌ സുലൈമാന്‍ ജാറല്ല എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തിരികെയെത്തിയത്.

ഇന്ത്യയില്‍ നിന്നുള്ള എഞ്ചിനീയര്‍മാര്‍, നഴ്‌സുമാര്‍, ഗാര്‍ഹിക തൊഴിലാളികള്‍ എന്നിവരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കുവൈത്ത് അധികൃതരുമായി ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു. 

വ്യാജ വിസയിലടക്കം കുവൈത്തിലെത്തിയ ഇന്ത്യന്‍ പൗരന്മാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ ഉടനടി പരിഹാരം കാണുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

വ്യാപാരം, ഊര്‍ജ്ജം, പ്രതിരോധം, സുരക്ഷ, നിക്ഷേപം, സംസ്കാരികം തുടങ്ങിയ വിവധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുവാന്‍ ചര്‍ച്ചകളില്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.

ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് കുവൈത്ത് അധികൃതരില്‍ നിന്നും ഉറപ്പ് ലഭിച്ചതായും മന്ത്രി വ്യക്തമാക്കി.