സേനയെ രാഷ്ട്രീയവത്ക്കരിക്കുന്നു; വാര്‍ത്ത നിരാകരിച്ച് വിരമിച്ച സൈനികര്‍!!

ലോക്​സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായി ഇന്ത്യന്‍ പ്രതിരോധ സേനയെ രാഷ്ട്രീയവത്ക്കരിക്കാനുള്ള ശ്രമത്തിനെതിരെ സൈനികര്‍ രംഗത്തെത്തിയതായ വാര്‍ത്തയെ നിരാകരിച്ച് വിരമിച്ച സൈനികര്‍.

Last Updated : Apr 12, 2019, 02:57 PM IST
സേനയെ രാഷ്ട്രീയവത്ക്കരിക്കുന്നു; വാര്‍ത്ത നിരാകരിച്ച് വിരമിച്ച സൈനികര്‍!!

ന്യൂഡല്‍ഹി: ലോക്​സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായി ഇന്ത്യന്‍ പ്രതിരോധ സേനയെ രാഷ്ട്രീയവത്ക്കരിക്കാനുള്ള ശ്രമത്തിനെതിരെ സൈനികര്‍ രംഗത്തെത്തിയതായ വാര്‍ത്തയെ നിരാകരിച്ച് വിരമിച്ച സൈനികര്‍.

സേനയെ രാഷ്ട്രീയവത്ക്കരിക്കുന്നുവെന്നായിരുന്നു നിവേദനത്തിലെ പരാമര്‍ശമെന്നായിരുന്നു പുറത്തു വന്ന വാര്‍ത്തകള്‍. ഒപ്പം ഈ വിഷയത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിവേദനം സമര്‍പ്പിച്ചിരിക്കുകയാണ് വിരമിച്ച സൈനികരെന്നും വാര്‍ത്തകള്‍ വന്നിരുന്നു. 

8 മുന്‍ സൈനിക മേധാവികളടക്കം 156 വിരമിച്ച സൈനികര്‍ ഒപ്പിട്ടതെന്നവകാശപ്പെടുന്ന നിവേദനമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഇത് സത്യമല്ല എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

 

Trending News