)
ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. പുതിയ പാർലമെൻറ് മന്ദിരത്തിലാണ് വോട്ടെടുപ്പ് നടക്കുക. മഹാരാഷ്ട്ര ഗവർണ്ണർ സിപി രാധാകൃഷ്ണൻ ആണ് എൻഡിഎയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി. മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സുദർശൻ റെഡ്ഡി ആണ് ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥി.
തെരഞ്ഞടുപ്പിന് മുന്നോടിയായി എൻഡിഎയും ഇന്ത്യ സഖ്യവും ഇന്നലെ എംപിമാർക്ക് പരിശീലനം നൽകുന്നതിനായി മോക്ക് വോട്ടിംഗ് നടത്തിയിരുന്നു. ബിജു ജനതാദൾ, ബിആർഎസ് എന്നീ കക്ഷികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം എൻഡിഎ പക്ഷത്ത് നിന്ന് കൂറുമാറ്റം സംഭവിക്കാതിരിക്കാൻ ബിജെപി നേതൃത്വം കർശന നിരീക്ഷണമാണ് നടത്തുന്നത്. എംപിമാരെ ബാച്ച് ബാച്ചായി തിരിച്ചാണ് വോട്ടെടുപ്പിന് എത്തിക്കുക. മുതിർന്ന നേതാക്കളുടെ മേൽനോട്ടവുമുണ്ടാകും. എൻഡിഎയെ പിന്തുണയ്ക്കുക തന്നെ ചെയ്യുമെന്ന് വൈഎസ്ആർ കോൺഗ്രസ് അറിയിച്ചിരുന്നു. വോട്ടെടുപ്പ് പൂർത്തിയാക്കി ഇന്ന് വൈകിട്ട് ആറിന് വോട്ടെണ്ണൽ തുടങ്ങും. എട്ടു മണിയോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.