)
ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവെച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജിവച്ചത്. രാഷ്ട്രപതി ദ്രൗപദി മുർമുവിന് രാജിക്കത്ത് നൽകി. ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ കൂടി കണക്കിലെടുത്താണ് രാജിവെക്കുന്നതെന്നും പടിയിറങ്ങുന്നത് അഭിമാനത്തോടെയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജിക്കത്ത് സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മുൻപ് പശ്ചിമ ബംഗാൾ ഗവർണറായിരുന്നു ജഗ്ധീപ് ധൻകർ. 2022 ഓഗസ്റ്റിലാണ് അദ്ദേഹം ഉപരാഷ്ട്രപതിയായത്. 2027 വരെയായിരുന്നു അദ്ദേഹത്തിന് ഉപരാഷ്ട്രപതി സ്ഥാനത്ത് കാലാവധി. എന്നാൽ മൂന്ന് വർഷം തികയും മുൻപ് തന്നെ അദ്ദേഹം രാജിപ്രഖ്യാപിച്ചിരിക്കുന്നത്.
ആരോഗ്യ കാരണങ്ങളാൽ കഴിഞ്ഞ മാർച്ച് മുതൽ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് ഈ മാസമാണ് ചുമതലയിൽ തിരികെയെത്തിയത്. ഇന്നും പാർലമെൻ്റിൽ എത്തിയ ജഗ്ധീപ് ദൻകർ ഭരണഘടനയിലെ അനുച്ഛേദം 67 (a) പ്രകാരമാണ് രാജിയെന്ന് രാഷ്ട്രപതിക്ക് അയച്ച കത്തിൽ വ്യക്തമാക്കി. ഈ കത്താണ് എക്സിൽ പങ്കുവച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.