New Delhi: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു (Venkaiah Naidu)  വിന് കോവിഡ് (COVID-19) സ്ഥിരീകരിച്ചു. അദ്ദേഹത്തിന്‍റെ ഓഫീസ് വ്യക്തമാക്കിയതാണ് ഈ വിവരം


COMMERCIAL BREAK
SCROLL TO CONTINUE READING

ചൊവ്വാഴ്ച രാവിലെയാണ് അദ്ദേഹത്തിന്  കോവിഡ് പരിശോധന നടത്തിയത്.  കോവിഡ് ലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും ആരോഗ്യനില മോശമായിട്ടില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അതിനാല്‍ അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


അദ്ദേഹത്തിന്‍റെ ഭാര്യ ഉഷ നായിഡുവും കോവിഡ് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവാണ്. അവരും സ്വയം നിരീക്ഷണത്തില്‍ കഴിയുമെന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു.


Also read: COVID-19: കേരളത്തില്‍ സമ്പൂര്‍ണ്ണ lock down ഇല്ല, കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും


അതിനിടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം അറുപത്തിയൊന്ന് ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 70,589 പേര്‍ക്കാണ്  കോവിഡ് സ്ഥിരീകരിച്ചത്.   776 മരണവും റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടു. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 61,45,291 പേര്‍ക്കാണ്. മരണസംഖ്യ 96,318.  അതേസമയം,  രാജ്യത്ത് മരണനിരക്ക് 1.57 ശതമാനവും രോഗമുക്തി നിരക്ക് 83.01 ശതമാനവുമാണ്.