video: ബൂത്തില്‍ വെച്ച് ആംആദ്മി പ്രവര്‍ത്തകനെ അടിച്ച് അല്‍ക്കാ ലംബാ

പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയതായിരുന്നു അല്‍ക്ക.   

Last Updated : Feb 8, 2020, 01:35 PM IST
  • മകനെ കുറിച്ചുള്ള സംസാരത്തില്‍ പ്രകോപിതയായാണ് അല്‍ക്ക ഇയാളെ തല്ലിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
video: ബൂത്തില്‍ വെച്ച് ആംആദ്മി പ്രവര്‍ത്തകനെ അടിച്ച് അല്‍ക്കാ ലംബാ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിയമ സഭയിലേയ്ക്കുള്ള വോട്ടെടുപ്പ് നടക്കുന്നതിനിടയില്‍ ബൂത്തില്‍ കയ്യാംങ്കളി.

പോളിംഗ് ബൂത്തില്‍ വച്ച് ആംആദ്മി പ്രവര്‍ത്തകനെ ചാന്ദ്‌നീ ചൗക്കിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മുന്‍ ആംആദ്മി എംഎല്‍എയുമായ അല്‍ക്കാ ലാംബ അടിച്ചു. പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയതായിരുന്നു അല്‍ക്ക.

ടാഗോര്‍ ഗാര്‍ഡന്‍ എക്സ്റ്റന്‍ഷനിലെ 161ാം നമ്പര്‍ ബൂത്തിലാണ് സംഭവം നടന്നത്. ഉടന്‍ തന്നെ വോട്ടെടുപ്പിന്‍റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാര്‍ ഓടിയെത്തുകയും അടിയേറ്റ ആളെ സ്ഥലത്തു നിന്നും മാറ്റുകയും ചെയ്തു.

മകനെ കുറിച്ചുള്ള സംസാരത്തില്‍ പ്രകോപിതയായാണ് അല്‍ക്ക ഇയാളെ തല്ലിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. എഎപി പ്രവര്‍ത്തകനെതിരെ അല്‍ക്ക പൊലീസിനോട് പരാതിപ്പെട്ടതിന് ശേഷമാണ് മടങ്ങിയത്.

ഈ വീഡിയോ ഇപ്പോള്‍ വൈറല്‍ ആകുകയാണ്.

 

 

ചാന്ദ്‌നീ ചൗക്കിലെ എംഎല്‍എ ആയിരുന്ന അല്‍ക്ക അരവിന്ദ് കെജരിവാളുമായുണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് പോയത്.

 

Trending News