Vijay house bomb threat: ബോംബ് സ്ക്വാഡും സ്നിഫർ ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

ചെന്നൈ: നടനും ടിവികെ പാർട്ടി അധ്യക്ഷനുമായ വിജയുടെ ചെന്നൈ നീലാങ്കരയിലുള്ള വസതിക്ക് നേരെ ബോംബ് ഭീഷണി. ''വിജയുടെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ട്, കണ്ടുപിടിക്കാമെങ്കിൽ കണ്ടുപിടിച്ചോളൂ'' എന്ന ഭീഷണി സന്ദേശം തമിഴ്നാട് ഡിജിപിയുടെ ഓഫീസിലേക്ക് ഇ-മെയിൽ വഴിയാണ് അയച്ചിരിക്കുന്നത്.
സന്ദേശം ലഭിച്ചയുടൻ തന്നെ പോലീസ് സുരക്ഷ വർധിപ്പിച്ചു. ബോംബ് സ്ക്വാഡും സ്നിഫർ ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കരൂർ ദുരന്തത്തിന് പിന്നാലെ വിജയുടെ വീടിന് സുരക്ഷ വർധിപ്പിച്ചിരുന്നു. പിന്നീട് കേന്ദ്ര സേനയുടെ ഒരു സംഘത്തെ കൂടി അധികമായി വിന്യസിച്ചിരുന്നു.
വിജയുടെ വീടിന്റെ പരിസരത്ത് 15 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. വീടിന്റെ പരിസരത്തേക്കുള്ള റോഡ് ബാരിക്കേഡ് വച്ച് അടച്ചിരിക്കുകയാണ്. അത്യാവശ്യക്കാരെ പരിശോധിച്ചതിന് ശേഷം മാത്രമാണ് പ്രവേശിപ്പിക്കുന്നത്. കരൂരിൽ ടിവികെയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.