)
കരൂരിൽ തിക്കിലും തിരക്കിലും പെട്ട് 41 പേർ കൊല്ലപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷം നടനും, തമിഴക വെട്രി കഴകം സ്ഥാപകനുമായ വിജയ് തൻ്റെ എക്സിൽ വീഡിയോ പ്രസ്താവന പങ്കുവെച്ചു. തന്റെ സാന്നിധ്യം മോശം സാഹചര്യത്തിലേക്ക് നയിക്കുമെന്നതിനാൽ ദുരിതബാധിതരെ സന്ദർശിച്ചിട്ടില്ലെന്ന് വീഡിയോയിൽ അദ്ദേഹം പറഞ്ഞു. ദുരിതബാധിതരെയും അവരുടെ കുടുംബത്തെയും ഉടനെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
— TVK Vijay (@TVKVijayHQ) September 30, 2025
"ഇങ്ങനെയൊന്നും സംഭവിക്കാൻ പാടില്ലായിരുന്നു. ആളുകൾക്ക് എല്ലാ സത്യങ്ങളും അറിയില്ല. അവർ എല്ലാം കാണുന്നുണ്ടാകും,ഉടൻ തന്നെ എല്ലാ സത്യവും പുറത്തുവരും." എന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.
കരൂരിന് മുമ്പ് അഞ്ച് പ്രചാരണ പരിപാടികളിൽ ഒരു അനിഷ്ട സംഭവവും കൂടാതെ താൻ പങ്കെടുത്തിട്ടുണ്ടെന്നും വിജയ് ചൂണ്ടിക്കാട്ടി. "ജനങ്ങൾക്ക് എല്ലാം അറിയാം. അവർ എല്ലാം കാണുന്നു. എന്റെ രാഷ്ട്രീയ യാത്ര കൂടുതൽ ശക്തമായി തുടരും," അദ്ദേഹം വ്യക്തമാക്കി.
കൂടാതെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനോട് പാർട്ടി പ്രവർത്തകരെ ലക്ഷ്യം വയ്ക്കരുതെന്നും വീഡിയോയിൽ വിജയ് അഭ്യർത്ഥിച്ചു.
"എന്റെ പാർട്ടി പ്രവർത്തകർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. സ്റ്റാലിൻ സാർ, അവരെ ഒന്നും ചെയ്യരുത്. പ്രതികാരം ചെയ്യണമെങ്കിൽ എന്നോട് ചെയ്യുക. ഞാൻ എന്റെ വീട്ടിലോ ഓഫീസിലോ ഉണ്ടാകും" എന്ന് വിജയ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.