സമൂഹ മാധ്യമങ്ങളിൽ നിറയുന്ന വൈറൽ വീഡിയോകൾക്ക് ഇപ്പോൾ കാഴ്ചക്കാർ ഏറി വരികയാണ്. സോഷ്യൽ മീഡിയയിൽ ഇത്തരം വൈറൽ വീഡിയോകൾക്കായി ആളുകൾ പ്രത്യേകം പേജുകൾ വരെ ഉണ്ടാക്കിയിട്ടുണ്ട്. മനുഷ്യരുടെ മാത്രമല്ല മൃ​ഗങ്ങൾ, പക്ഷികൾ അങ്ങനെ എല്ലാ ജീവജാലങ്ങളുടെയും വൈറലായി മാറുന്ന വീഡിയോകൾ ഇത്തരം പേജുകളിൽ നിരന്തരം പോസ്റ്റ് ചെയ്യാറുണ്ട്.  പാമ്പുകളുമായി ബന്ധപ്പെട്ടുള്ള വീഡിയോകൾക്കും പലപ്പോഴും കാഴ്ചക്കാർ ഏറെയാണ്. അത്തരത്തിൽ വൈറലായൊരു വീഡിയോ ആണ് ഇവിടെ കൊടുക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നായ്ക്കൾ വീടിന് കാവലിരിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഒരു പാമ്പ് വീടിന് കാവലിരിക്കുന്ന ദൃശ്യം നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഒരു വീടിന്റെ വാതിലിൽ കയറിയിരിക്കുന്ന പാമ്പിനെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. മൂർഖനാണിതെന്നാണ് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. വീടിന് കാവലിരിക്കുകയാണോ പാമ്പ് എന്ന് തോന്നും വിധമാണ് അത് അവിടെ ഇരിക്കുന്നത്. പാമ്പിനെ പിടിക്കാൻ വരുന്നവരെയും അകത്തേക്ക് കയറാൻ ശ്രമിക്കുന്നവർക്ക് നേരെയും പാമ്പ് ചീറ്റുന്നത് ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.



Also Read: Viral Video: മൂർഖനെ വിഴുങ്ങാൻ ശ്രമിക്കുന്ന രാജവെമ്പാല, വീഡിയോ വൈറൽ


 


Fun Viral Vids എന്ന ട്വിറ്റർ പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോ ഇതിനോടകം 142.9k ആളുകൾ കണ്ട് കഴിഞ്ഞു. നിരവധി പേർ റീട്വീറ്റും ലൈക്കും ചെയ്ത വീഡിയോയ്ക്ക് ഒരുപാട് കമന്റുകളും കിട്ടിയിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.