)
Viral video: പാമ്പ് കുളിക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഈ വീഡിയോ നിങ്ങളെ ശരിക്കും അത്ഭുതപ്പെടുത്തും. ഇപ്പോൾ വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു യുവാവ് കൂളായി രാജവെമ്പാലയെ കുളിപ്പിക്കുന്നത്. അതും ഷാമ്പൂ തേച്ച്. വീഡിയോ കണ്ടാൽ ശരിക്കും ഞെട്ടിപ്പോകും അതുകൊണ്ടുതന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ഈ വീഡിയോ കണ്ടാൽ കാണുന്നവർ ഞെട്ടുമെന്ന കാര്യത്തിൽ സംശയമില്ല. വീഡിയോ @AMAZlNGNATURE എന്ന ഉസോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. വീഡിയോ ഇന്റർനെറ്റിൽ കോളിളക്കം സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ്. ഈ ഞെട്ടിക്കുന്ന വീഡിയോ കണ്ടിട്ട് ആളുകൾ ആശ്ചര്യവും ഭയവും പ്രകടിപ്പിക്കുകയും ഇതിന് രസകരമായ പ്രതികരണങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.
വീഡിയോയിൽ യുവാവ് പാമ്പിനെ കൈകളിൽ പിടിച്ച് അതിന്റെ ശരീരത്തിൽ ഷാംപൂ തേച്ച് വെള്ളമൊഴിച്ച് തടവി കുളിപ്പിക്കുകയാണ്. സത്യം പറഞ്ഞാൽ ഇങ്ങനൊരു കാര്യം ആർക്കും സങ്കൽപ്പിക്കാൻ പോലും കഴിയാത്തതാണ്.
പക്ഷെ വീഡിയോയിൽ നമുക്ക് കാണാൻ കഴിയും യുവാവ് ഒരു വെളുത്ത ഷാംപൂ കുപ്പി പിടിച്ച് അതിൽ നിന്ന് ഷാംപൂ എടുത്ത് പാമ്പിന്റെ ശരീരം മുഴുവൻ പുരട്ടുന്നത്. ആദ്യമൊക്കെ കുളിക്കാൻ പാമ്പ് മടികാണിക്കുന്നതും കാണാം. വീഡിയോയ്ക്ക് വന്നിട്ടുള്ള കമന്റ്കളിൽ പലരും
യുവാവിന്റെ ധൈര്യത്തെ പ്രശംസിക്കുന്നുമുണ്ട്. എന്തായാലും വീഡിയോയിൽ യുവാവ് കൂൾ ആണെങ്കിലും ഇത് കാണുന്നവർ ഒന്ന് ഞെട്ടും എന്നത് ഉറപ്പാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.