viral video: കിട്ടിയ മധുരം കുട്ടിയ്ക്ക് നല്‍കി രാഹുല്‍

ബിജെപിയില്‍ നിന്നും അധികാരം പിടിച്ചെടുത്താല്‍ രാഹുലിന്‍റെ തൊപ്പിയിലെ പൊന്‍തൂവലാകും അത് എന്ന കാര്യത്തില്‍ സംശയമില്ല.  

Last Updated : Oct 31, 2018, 09:47 AM IST
viral video: കിട്ടിയ മധുരം കുട്ടിയ്ക്ക് നല്‍കി രാഹുല്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ കൈപ്പത്തി വിരിയിച്ച് അധികാരത്തിലേറാനുള്ള ശ്രമത്തിലാണ് രാഹുല്‍ ഗാന്ധിയും കൂട്ടരും. ബിജെപിയില്‍ നിന്നും അധികാരം പിടിച്ചെടുത്താല്‍ രാഹുലിന്‍റെ തൊപ്പിയിലെ പൊന്‍തൂവലാകും അത് എന്ന കാര്യത്തില്‍ സംശയമില്ല.

അതിനുവേണ്ടി രാപകലില്ലാത്ത കഠിന പ്രയത്നത്തിലാണ് രാഹുലും കൂട്ടരും. എല്ലാ സാഹചര്യങ്ങളും അനുകൂലമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. അതുകൊണ്ട് തന്നെഎല്ലാ വിധ തയ്യാറെടുപ്പുകളുമായി രാഹുലും സംഘവും മധ്യപ്രദേശില്‍ പോരാടുകയാണ്. 

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തിരക്കിനിടയിലും ഐസ്‌ക്രീം കഴിക്കാന്‍ സമയം കണ്ടെത്തിയ രാഹുല്‍ ഗാന്ധിയുടെ വീഡിയോ വൈറല്‍ ആയിരിക്കുകയാണ്. ഇന്‍ഡോറിലെ പ്രശസ്തമായ ഐസ്‌ക്രീം ഷോപ്പിന് മുന്നില്‍ കാത്തുനിന്നാണ് രാഹുല്‍ ഐസ്ക്രീം വാങ്ങുന്നതും, താന്‍ വാങ്ങിയ ഐസ്ക്രീമിലേക്ക് കൊതിയോടെ നോക്കിയ കുട്ടിയ്ക്ക് സ്നേഹത്തോടെ അത് നല്‍കുന്നതുമാണ് വീഡിയോയില്‍ല്ല. 

ജ്യോതിരാദിത്യ സിന്ധ്യയ്ക്കും കമല്‍നാഥിനുമൊപ്പം കറുത്ത ടീ ഷര്‍ട്ടുമിട്ട് വന്ന രാഹുലിനെ കാണാന്‍ ഒരു പ്രത്യേക ഭംഗിയായിരുന്നു. രാഹുലിന്‍റെ ഐസ്ക്രീം വീഡിയോ കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.

വീഡിയോ കാണാം:

 

 

Trending News