viral video: 'തല്‍വാര്‍ റാസ്' അവതരിപ്പിച്ച് സ്മൃതി ഇറാനി!
ഗുജറാത്തിലും രാജസ്ഥാനിലും പ്രചാരത്തിലുള്ള ഒരു പരമ്പരാഗത നാടോടി നൃത്ത രൂപമാണ് ഈ 'തല്‍വാര്‍ റാസ്' എന്ന നൃത്തം.


ഗാന്ധിനഗര്‍: പരമ്പരാഗത നൃത്ത രൂപമായ 'തല്‍വാര്‍ റാസ്' അവതരിപ്പിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കോണ്ടിരിക്കുന്നത്.
ഗുജറാത്തിലെ ഭാവ്നഗറില്‍ ഇന്നലെ നടന്ന സാംസ്കാരിക പരിപാടിക്കിടെയാണ് കലാകരന്മാര്ക്കൊപ്പം സ്മൃതി ഇറാനി ചുവടുവെച്ചത്.
രണ്ടുകൈകളിലും വാളേന്തി നില്ക്കുന്ന കേന്ദ്രമന്ത്രി, കലാകാരന്മാര്ക്കൊപ്പം ചുവടുവെക്കുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും. ഈ വീഡിയോ എഎന്‍ഐയാണ് പുറത്തുവിട്ടിരിക്കുന്നത്.
ഗുജറാത്തിലും രാജസ്ഥാനിലും പ്രചാരത്തിലുള്ള ഒരു പരമ്പരാഗത നാടോടി നൃത്ത രൂപമാണ് ഈ 'തല്‍വാര്‍ റാസ്' എന്ന നൃത്തം.
കേന്ദ്രമന്ത്രി ചുവടുവെച്ചപ്പോള്‍ ഗുജറാത്ത് ബിജെപി പ്രസിഡന്റ് ജിതു വഗാനി, ലോകസഭ എംപി ഭാരതിബെന്‍ ഷിയാല്‍ എന്നിവരും വേദിയില്‍ ഉണ്ടായിരുന്നു.
വീഡിയോ കാണാം:
#WATCH Gujarat: Union Minister Smriti Irani performs ‘talwar raas’, a traditional dance form using swords, at a cultural programme in Bhavnagar. (15.11.19) pic.twitter.com/xBgZyDHG45
— ANI (@ANI) November 15, 2019