പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ത്ഥ സ്വാമി സമാധിയായി

ന്യൂമോണിയ ബാധിതനായിരുന്ന അദ്ദേഹത്തെ ഡിസംബര്‍ 20 ന് മണിപ്പാലിലെ കസ്തൂര്‍ബ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.  

Last Updated : Dec 29, 2019, 10:50 AM IST
  • പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ത്ഥ സ്വാമി സമാധിയായി.
  • ന്യൂമോണിയ ബാധിതനായിരുന്ന അദ്ദേഹത്തെ ഡിസംബര്‍ 20 ന് മണിപ്പാലിലെ കസ്തൂര്‍ബ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
  • അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിന്‍റെ സഹായത്തോടെ ഉഡുപ്പിയിലെ പേജാവര്‍ മഠത്തിലേക്ക് മാറ്റിയിരുന്നു.
പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ത്ഥ സ്വാമി സമാധിയായി

കാഞ്ചി: പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ത്ഥ സ്വാമി സമാധിയായി. 

എണ്‍പത്തിയെട്ടു വയസ്സായിരുന്നു അദ്ദേഹത്തിന്. ന്യൂമോണിയ ബാധിതനായിരുന്ന അദ്ദേഹത്തെ ഡിസംബര്‍ 20 ന് മണിപ്പാലിലെ കസ്തൂര്‍ബ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 

അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിന്‍റെ സഹായത്തോടെ ഉഡുപ്പിയിലെ പേജാവര്‍ മഠത്തിലേക്ക് മാറ്റിയിരുന്നു.

പ്രത്യേക ആംബുലന്‍സിലാണ് ഇന്ന് രാവിലെ അദ്ദേഹത്തെ കസ്തൂര്‍ബ ആശുപത്രിയില്‍ നിന്ന് പേജാവര്‍ മഠത്തിലേക്ക് മാറ്റിയത്. മഠത്തിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം അന്തരിച്ചതായിട്ടാണ് സൂചന.

കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പേജാവര്‍ മഠത്തില്‍ സന്ദര്‍ശനം നടത്തുകയും വിശ്വേശ തീര്‍ത്ഥ സ്വാമിയുടെ സമാധിയില്‍ സംസ്ഥാനത്ത് മൂന്നു ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിക്കുയും ചെയ്തു.

പേജാവര്‍ മഠവും ശ്രീകൃഷ്ണ ക്ഷേത്രവും സ്ഥിതി ചെയ്യുന്ന ഉഡുപ്പിയിലെ കാര്‍ സ്ട്രീറ്റില്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

വിശ്വ തീര്‍ത്ഥ സ്വാമിജിയുടെ അവസ്ഥ വളരെ ഗുരുതരമാണെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി മോശമാണെന്നും കസ്തൂര്‍ബ ഹോസ്പിറ്റല്‍ ഇന്നലെ അറിയിച്ചിരുന്നു.

മസ്തിഷ്‌കത്തിന്‍റെ പ്രവര്‍ത്തനം തകരാറിലായിരുന്നതായും വെന്റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചതോടെയാണ് സ്വാമിയെ അവിടെനിന്നും തിരിച്ച് ആശ്രമത്തിലേക്ക് മാറ്റിയത്.

More Stories

Trending News