മഹാരാഷ്ട്രയില്‍ ജനവിധി ആരംഭിച്ചു; കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്

മഹാരാഷ്ട്രയില്‍ 288 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 3237 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.   

Ajitha Kumari | Updated: Oct 21, 2019, 08:56 AM IST
മഹാരാഷ്ട്രയില്‍ ജനവിധി ആരംഭിച്ചു; കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലും വോട്ടെടുപ്പ് രാവിലെ ഏഴു മണിക്ക് ആരംഭിച്ചു. 

 

 

മഹാരാഷ്ട്രയില്‍ 288 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 3237 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 8 കോടിയിലേറെ വരുന്ന വോട്ടർമാരാണ് ഇന്ന് ജനവിധി എഴുതുന്നത്‌.  

മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന സഖ്യമായ മഹാ യുതിയും കോണ്‍ഗ്രസ് എന്‍സിപി സഖ്യമായ മഹാ അഗാഡിയും തമ്മിലാണ് മത്സരം.

പ്രചാരണത്തിന്‍റെ അജണ്ട നിശ്ചയിച്ചത് ബിജെപിയാണ്. കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത് ചര്‍ച്ചയാക്കി സവര്‍ക്കറിന് ഭാരത രത്ന എന്ന വാഗ്ദാനം നടത്തിയാണ് ബിജെപി സഖ്യം പ്രചാരണം നടത്തിയത്. 

ഹരിയാനയിലും ഇന്ന്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് നടക്കുകയാണ്. രണ്ടു സംസ്ഥാനങ്ങളിലും വിജയം നേടാന്‍ കഴിഞ്ഞാല്‍ കശ്മീര്‍ നയത്തിന്‍റെ വിജയമായി ബിജെപി ആഘോഷിക്കും. 

ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് വോട്ട് രേഖപ്പെടുത്തി

 

 

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്‌കരിയും ഭാര്യയും വോട്ട് രേഖപ്പെടുത്തി.

 

 

ഹരിയാന, മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്ക് പുറമെ പതിനേഴ് സംസ്ഥാനങ്ങളിലെ 51 സീറ്റുകളിലേയ്ക്കും ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.