close

News WrapGet Handpicked Stories from our editors directly to your mailbox

വിശക്കുന്നവര്‍ക്ക് താങ്ങായി 'റൊട്ടി ബാങ്ക്'

റൊട്ടി ബാങ്കിന്‍റെ പ്രവര്‍ത്തനത്തിനായി 50 കിലോമീറ്റര്‍ ചുറ്റുമുള്ള വീടുകളില്‍ നിന്നാണ് റൊട്ടികള്‍ ശേഖരിക്കുന്നത്.  

Updated: May 18, 2019, 02:02 PM IST
വിശക്കുന്നവര്‍ക്ക് താങ്ങായി 'റൊട്ടി ബാങ്ക്'

രാജ്കൊട്ട്: ആഹാരമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായഹസ്തവുമായി ഗുജറാത്തിലെ ശ്രീ ബോല്‍ബാല എന്ന സന്നദ്ധ സംഘടന രംഗത്തെത്തിയിരിക്കുകയാണ്.

മറ്റുള്ളവരുടെ വിശപ്പിന്‍റെ അളവ് ഒന്ന് കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ ഈ സംഘടനയുടെ പ്രവര്‍ത്തനമാരംഭിച്ച് ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോഴേക്കും സംഘടനയുടെ ആശയമായ 'റൊട്ടി ബാങ്കി'ന് വന്‍ തോതിലുള്ള സ്വീകാര്യതയാണ് ലഭിച്ചത്.

ഈ സംഘടനയുടെ പ്രവര്‍ത്തനം നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ സഹായത്തോടെയാണ് നടക്കുന്നത്. വീടുകളില്‍ നിര്‍മ്മിക്കുന്ന റൊട്ടികള്‍ ശേഖരിച്ചാണ് ഇവര്‍ ആഹാരമില്ലാത്തവര്‍ക്ക് വിതരണം ചെയ്യുന്നത്.

ഇവരുടെ ഒരു പ്രത്യേകതയെന്നു പറയുന്നത് വിശക്കുന്നവര്‍ക്ക് മാത്രമല്ല ഭക്ഷണം നല്‍കുന്നത് എന്നതാണ് മറിച്ച് ആശുപത്രിയിലുള്ള രോഗികള്‍ക്കും ഇവര്‍ റൊട്ടികള്‍ വിതരണം ചെയ്യുന്നുണ്ട്.

റൊട്ടി ബാങ്കിന്‍റെ പ്രവര്‍ത്തനത്തിനായി 50 കിലോമീറ്റര്‍ ചുറ്റുമുള്ള വീടുകളില്‍ നിന്നാണ് റൊട്ടികള്‍ ശേഖരിക്കുന്നത്. ഓരോ ദിവസവും 3000 റൊട്ടികള്‍ വീതമാണ് ഇവര്‍ ശേഖരിക്കുന്നത്. 

സംഘടനയുടെ പ്രവര്‍ത്തനത്തിന് സന്നദ്ധരായി മുന്നോട്ടുവന്നവരാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതെന്ന് സംഘാടകന്‍ പറഞ്ഞു. വിശക്കുന്ന വയറുമായി ഒരാളും കിടക്കരുത് എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.