Waqf Amendment Bill: വഖഫ് നിയമ ഭേദഗതി ബിൽ ഇന്ന് ലോക്‌സഭയിൽ; ശക്തമായി എതിർക്കുമെന്ന് പ്രതിപക്ഷം

Waqf Board: വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം ചൂടേറിയ ചർച്ചകൾ നടക്കുകയാണ്. ഒരു വശത്ത് സർക്കാർ ഇതിനെ സുതാര്യത കൊണ്ടുവരുന്ന നിയമമെന്ന് വിളിക്കുമ്പോൾ മറുവശത്ത് ഇത് മുസ്ലീം സമൂഹത്തിനെതിരായ ഗൂഢാലോചനയായും കണക്കാക്കുന്നു.

Written by - Ajitha Kumari | Last Updated : Apr 2, 2025, 01:11 PM IST
  • വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം ചൂടേറിയ ചർച്ചകൾ നടക്കുകയാണ്
  • വഖഫ് നിയമ ഭേദഗതി ബില്‍ ലോക്സഭയില്‍ ഇന്ന് അവതരിപ്പിക്കും
  • ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ബിൽ അവതരിപ്പിക്കുക
Waqf Amendment Bill: വഖഫ് നിയമ ഭേദഗതി ബിൽ ഇന്ന് ലോക്‌സഭയിൽ; ശക്തമായി എതിർക്കുമെന്ന് പ്രതിപക്ഷം

ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബില്‍ ലോക്സഭയില്‍ ഇന്ന് അവതരിപ്പിക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ബിൽ അവതരിപ്പിക്കുക. ബിൽ അവതരിപ്പിക്കുന്നതിന് പിന്നാലെ എട്ട് മണിക്കൂർ ചർച്ച നടക്കും. ഇതിനിടയിൽ കാര്യോപദേശക സമിതി യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു. എല്ലാ എംപിമാർക്കും വിപ്പ് നൽകുമെന്ന് ഭരണപക്ഷം അറിയിച്ചു. മധുരയിൽ പാർട്ടി കോൺ​​ഗ്രസ് നടക്കുന്നതിനാൽ വഖഫ് ബിൽ ചർച്ചയിൽ സിപിഎം എംപിമാർ പങ്കെടുക്കില്ല. ഇന്ന് പരിഗണിക്കുന്ന ബില്ലിന്റെ ചർച്ചയിൽ പങ്കെടുക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ പറഞ്ഞിട്ടുണ്ടെങ്കിലും  ഇതിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമെന്ന് പറഞ്ഞതായും റിപ്പോർട്ടുണ്ട്.

Add Zee News as a Preferred Source

Also Read: വാര്‍ഷിക കണക്കെടുപ്പ് ; എസ്ബിഐ സേവനങ്ങള്‍ താല്‍ക്കാലികമായി തടസ്സപ്പെട്ടു

ജെപിസിയിലൂടെ കടന്ന് ഭരണപക്ഷ എംപിമാരുടെ നിര്‍ദ്ദേശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ വഖഫ് നിയമഭേദഗതി ബില്ലാണ് പാര്‍ലമെന്‍റിലേക്ക് ഇന്ന് എത്തുന്നത്. ചര്‍ച്ചക്ക് ശേഷം ബിൽ പാസാക്കുമെന്നാണ് റിപ്പോർട്ട്. പ്രതിപക്ഷം എതിർത്താലും ബിൽ പാസാക്കാനുള്ള അംഗ സംഖ്യയുള്ളതിനാല്‍ സര്‍ക്കാരിന് ഒരു  ആശങ്കയും ഇല്ലെന്നാണ് റിപ്പോർട്ട്. ഇതിനിടയിൽ ബിൽ ന്യൂനപക്ഷ വിരുദ്ധമാണെന്ന പ്രചാരണം കേന്ദ്രം തള്ളുകയും. 

Also Read: മിഥുന രാശിക്കാർക്ക് അനുകൂല ദിനം, തുലാം രാശിക്കാർ നിക്ഷേപം ആലോചിച്ചു ചെയ്യുക, അറിയാം ഇന്നത്തെ രാശിഫലം!

കെസിബിസിയും സിബിസിഐയുമൊക്കെ ബില്ലിനെ പിന്തുണച്ച് രം​ഗത്തെത്തിയത് കേന്ദ്രത്തിന് ആശ്വാസം നൽകുന്നതാണെന്നാണ്. അതേസമയം എന്‍ഡിഎയിലെ പ്രധാന ഘടകക്ഷികളായ ജെഡിയുവും, ടിഡിപിയും രഹസ്യമായി നിലപാടറിയിച്ചിട്ടില്ല. ബില്ല് പാര്‍ലമെന്‍റിലെത്തുമ്പോള്‍ നിലപാട് വ്യക്തമാക്കുമെന്നാണ് ജെഡിയു പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News