Anant Ambani-Radhika Merchant's 1st wedding anniversary: ഇന്ത്യയുടെ ആത്മീയ നയതന്ത്രത്തിൻ്റെ നാഴികക്കല്ലായി മാറിയ നൂറ്റാണ്ടിന്റെ വിവാഹം; അനന്ത് അംബാനി-രാധിക മർച്ചന്റ് ഒന്നാം വിവാഹ വാർഷികം

അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും ഒന്നാം വിവാഹ വാർഷികമാണ് ഇന്ന്. ഇന്ത്യയുടെ പുരാതന പാരമ്പര്യങ്ങളെ ലോകത്തിന് മുന്നിലെത്തിച്ച വിവാഹമായിരുന്നു ഇത്. 

Written by - Zee Malayalam News Desk | Last Updated : Jul 12, 2025, 12:17 PM IST
  • ലോകത്തിലെ ബിസിനസ് പ്രമുഖരെയും നയരൂപകർത്താക്കളെയും ആഗോള സ്വാധീനമുള്ളവരെയും എല്ലാം ചടങ്ങിലേക്ക് ക്ഷണിച്ച് കൊണ്ട് ഇന്ത്യയുടെ ആത്മീയ പാരമ്പര്യങ്ങിളെ ലോകത്തിന് മുന്നിൽ വീണ്ടും എത്തിക്കുകയായിരുന്നു അംബാനി വിവാഹത്തിലൂടെ.
  • ആത്മീയ പാരമ്പര്യങ്ങളെ അവയുടെ തനതും ശുദ്ധവുമായ രൂപത്തിലാണ് ഈ വിവാ​ഹം ലോകത്തിന് വീണ്ടും പരിചയപ്പെടുത്തി കൊടുത്തത്.
Anant Ambani-Radhika Merchant's 1st wedding anniversary: ഇന്ത്യയുടെ ആത്മീയ നയതന്ത്രത്തിൻ്റെ നാഴികക്കല്ലായി മാറിയ നൂറ്റാണ്ടിന്റെ വിവാഹം; അനന്ത് അംബാനി-രാധിക മർച്ചന്റ് ഒന്നാം വിവാഹ വാർഷികം

അംബാനി വിവാഹം കഴിഞ്ഞ് ഒരു വർഷം: ലോകം മുഴുവൻ ഏറെ ആഘോഷിക്കപ്പെട്ട വിവാഹമാണ് അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം. ആ ആഘോഷങ്ങൾക്ക് ഇന്ന് 1 വർഷം തികഞ്ഞിരിക്കുകയാണ്. ഇന്ത്യയുടെ ആത്മീയ നയതന്ത്രത്തിൻ്റെയും സാമൂഹിക നന്മയുടെയും നാഴികക്കല്ലായി മാറിയ വിവാഹമായിരുന്നു ഇത്. ഇന്ത്യയിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ടു എന്നതിലുപരി രാജ്യത്തെ ആഗോള ആത്മീയ ഭൂപടത്തിൽ തിരികെയെത്തിച്ച ഒരു നാഗരിക പ്രാധാന്യമുള്ള നിമിഷം കൂടിയായിരുന്നു അനന്ത് അംബാനി രാധിക മെർച്ചന്റ് വിവാഹം.

Add Zee News as a Preferred Source

എല്ലാത്തിലും ആഢംബരം കൊണ്ടുവരുന്ന ഒരു കാലഘട്ടമാണിത്. എന്നാൽ ആഢംബരങ്ങൾക്കും അപ്പുറം ഈ ചടങ്ങിന് വലിയൊരു പ്രാധാന്യമാുണ്ടായിരുന്നു. സംസ്കാരം, വിശ്വാസം, സേവനം എന്നിവ വേർപെടുത്താനാവാത്ത മനുഷ്യരാശിയുടെ പുരാതന ആത്മീയ സിരാകേന്ദ്രമാണ് ഇന്ത്യയെന്ന് ലോകത്തെ ഓർമ്മപ്പെടുത്തുക കൂടിയായിരുന്നു ഈ വിവാഹത്തിലൂടെ.

ഇന്ത്യയെ ആഗോള ആത്മീയ ഭൂപടത്തിൽ അടയാളപ്പെടുത്തിയ ചടങ്ങ്...

സാങ്കേതിക വൈദ​ഗ്ധ്യം, സമ്പദ് വ്യവസ്ഥ, ബോളിവുഡ് സിനിമകൾ എന്നിവയിലൂടെയാണ് ദശാബ്ദങ്ങളായി ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായയെ നിർണ്ണയിച്ചിരുന്നത്. പുരാതന ജ്ഞാനം, യോഗ, ധർമ്മം, പുണ്യ പാരമ്പര്യങ്ങൾ എന്നിവയുടെ നാടായിരുന്നിട്ട് കൂടി ആ നിലയ്ക്ക് ഇന്ത്യ ആധുനിക ആഗോള വേദികളിൽ ആഘോഷിക്കപ്പെട്ടിരുന്നില്ല. 

ഇതിനെ തിരുത്തിക്കുറിച്ച വിവാഹമായിരുന്നു അംബാനി വിവാഹം. ലോകത്തിലെ ബിസിനസ് പ്രമുഖരെയും നയരൂപകർത്താക്കളെയും ആഗോള സ്വാധീനമുള്ളവരെയും എല്ലാം ചടങ്ങിലേക്ക് ക്ഷണിച്ച് കൊണ്ട് ഇന്ത്യയുടെ ആത്മീയ പാരമ്പര്യങ്ങിളെ ലോകത്തിന് മുന്നിൽ വീണ്ടും എത്തിക്കുകയായിരുന്നു അംബാനി വിവാഹത്തിലൂടെ.

ആത്മീയ പാരമ്പര്യങ്ങളെ അവയുടെ തനതും ശുദ്ധവുമായ രൂപത്തിലാണ് ഈ വിവാ​ഹം ലോകത്തിന് വീണ്ടും പരിചയപ്പെടുത്തി കൊടുത്തത്.

ഗൃഹശാന്തി പൂജകൾ, ശിവശക്തി അഭിഷേകങ്ങൾ മുതൽ ഭജന സന്ധ്യകളും വൈദിക യജ്ഞങ്ങളും വരെ ചടങ്ങിൽ ഉൾപ്പെടുത്തിയിരുന്നു. ലോകത്തിന്റെ വിവിധ വിഭാ​ഗങ്ങളിൽ നിന്നുള്ളവർ ആദ്യമായി ഹൈന്ദവ ആചാരങ്ങളുടെ പവിത്രതയും പ്രതീകാത്മകതയും ആത്മീയ ഗൗരവവും അടുത്തുനിന്ന് കണ്ടത് ഈ വിവാഹത്തിലൂടെയാണ്. സമ്പദ്‌വ്യവസ്ഥകൾക്ക് മാറ്റം വരുമെങ്കിലും ഇന്ത്യയുടെ നാഗരിക ജ്ഞാനം എപ്പോഴും നിലനിൽക്കുന്നുവെന്ന് ലോകത്തെ ഓർമ്മിപ്പിക്കുകയായിരുന്നു ഈ ചടങ്ങിലൂടെ. 

അഭൂതപൂർവമായ ആത്മീയ സംഗമം

ഒരു സ്വകാര്യ ചടങ്ങിൽ ഇന്ത്യയിലെ ആത്മീയ പ്രമുഖർ ഒത്തുചേർന്ന ഒരു ആത്മീയ സം​ഗമം തന്നെയായിരുന്നു ഈ വിവാഹം. ഇതും ഈ വിവാഹത്തെ ചരിത്രപരമായി അതുല്യമാക്കി എന്ന പറയാം. ശങ്കരാചാര്യന്മാർ, മഹാമണ്ഡലേശ്വരന്മാർ, സന്യാസിമാർ, സാധുക്കൾ, വിവിധ സമ്പ്രദായങ്ങളിൽ നിന്നുള്ള ആചാര്യന്മാർ എന്നിവർ ഒരു വിവാഹത്തിനായി ഒത്തുചേർന്നു എന്നത് വലിയ പ്രത്യേകതയാണ്. ഇന്ത്യയുടെ ആത്മീയ സംരക്ഷകർ സാമ്പത്തികവും സാമൂഹികവുമായ ഉന്നതരുമായി തോളോട് തോൾ ചേർന്ന് ഈ ചടങ്ങിൽ നിന്നു. ഇന്ത്യയുടെ സാംസ്കാരിക ശക്തി സമന്വയത്തിലാണെന്ന് ലോകത്തിന് കാണിച്ചുകൊടുത്ത സം​ഗമമായിരുന്നു ഇത്.

സമ്പന്നർക്ക് വേണ്ടിയുള്ള ഒരു വിവാഹമായിരുന്നില്ല ഇത്, ലോകത്തിൻ്റെ ആത്മീയ ഹൃദയഭൂമിയെന്ന നിലയിൽ ഇന്ത്യയുടെ പങ്ക് ഉറപ്പിക്കുന്ന ഒരു നാഗരിക സമ്മേളനമായിരുന്നു അത്.

വെറും ആഢംബരം മാത്രമായിരുന്നില്ല അനന്ത് - രാധിക വിവാഹം. 'മാനവ സേവ ഹി മാധവ സേവ' (മനുഷ്യസേവ ഈശ്വരസേവ) എന്ന ഇന്ത്യൻ ആശയത്തോട് നീതി പുലർത്തിക്കൊണ്ട്, സമൂഹത്തിന് നേരിട്ട് പ്രയോജനം ചെയ്യുന്ന ഒന്നായിരുന്നു. 

50 നിർധനരായ ദമ്പതികൾക്കായി ഒരു സമൂഹവിവാഹം സംഘടിപ്പിച്ചുകൊണ്ടാണ് അംബാനി കുടുംബം ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ഈ 50 ദമ്പതികളുടെയും വിവാഹത്തിനും വീടിനും മാന്യമായ ജീവിതത്തിനുമാവശ്യമായ സാധനങ്ങൾക്കുള്ള ചെലവും അംബാനി കുടുംബം വഹിച്ചു. മൂന്നാഴ്ച നീണ്ടുനിന്ന ഭണ്ഡാരയിൽ ദിവസവും 1,000-ത്തിലധികം ആളുകൾക്കാണ് ഭക്ഷണം നൽകിയത്. സമൃദ്ധിയെ കാരുണ്യവുമായി സമന്വയിപ്പിച്ച ഒരു വിവാഹം കൂടിയാണിത്. സമൂഹത്തെ സേവിക്കാതെ ആഘോഷങ്ങൾ പൂർണ്ണമാകില്ല എന്ന സന്ദേശം കൂടി ഈ ചടങ്ങ് നൽകി.

ബനാറസിന്റെ പേരിൽ ഒരു സാംസ്കാരിക പുനരുജ്ജീവനം

ബനാറസ് വെറുമൊരു നഗരം മാത്രമല്ല, ലോകത്തിലെ ഏറ്റവും പഴക്കമുള്ള, ജീവനുള്ള ആത്മീയ തലസ്ഥാനമെന്ന് തന്നെ അതിനെ വിശേഷിപ്പിക്കാം. വിദേശത്ത് നിന്ന് എത്തിയവർക്ക് ഇതൊരു സാംസ്കാരിക ഉണർവ്വായിരുന്നു. ഇന്ത്യയെ ഒരു വികസ്വര കമ്പോളമായിട്ടല്ലാതെ, ആത്മീയ ജ്ഞാനത്തിൻ്റെയും കേന്ദ്രമായി പുനർനിർവചിക്കാൻ ഈ ചടങ്ങിലൂടെ സാധിച്ചു. 

ആധുനിക ഇന്ത്യക്കൊരു പുതിയ മാനദണ്ഡം

അംബാനി വിവാഹത്തിൻ്റെ യഥാർത്ഥ പാരമ്പര്യം അതിൻ്റെ വ്യാപ്തിയോ താരസാന്നിധ്യമോ അല്ല, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലുള്ളവർക്കായി ഇന്ത്യയുടെ ആത്മീയ സ്വത്വം എങ്ങനെ വീണ്ടെടുക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു എന്നതാണ് ഈ ചടങ്ങിന്റെ യഥാർത്ഥ പാരമ്പര്യം. വിശ്വാസവും സമൃദ്ധിയും, പാരമ്പര്യവും ആധുനികതയും, ആചാരവും പ്രസക്തിയും ഇന്ത്യയിൽ ശക്തമായി സഹവർത്തിക്കാൻ കഴിയുമെന്ന് ഇതിലൂടെ തെളിയിച്ചു.

ഈ വിവാഹത്തിലൂടെ ഇന്ത്യയുടെ ആത്മീയ പൈതൃകത്തോടുള്ള ആഗോള ബഹുമാനം പുനരുജ്ജീവിപ്പിക്കുക മാത്രമല്ല അംബാനി കുടുംബം ചെയ്തത്, സമൂഹത്തിൻ്റെ സാമൂഹിക നന്മയ്ക്കായി കൂടി അവർ അത് വിനിയോഗിക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News