)
ഡൽഹി: കേന്ദ്രത്തിൻ്റെ വഖഫ് ഭേദഗതി നിയമം 2025 നടപ്പിലാക്കാൻ പശ്ചിമ ബംഗാൾ. ഡിസംബർ അഞ്ചിനകം സംസ്ഥാനത്തെ 82,000 വഖഫ് സ്വത്തുക്കളുടെ വിവരങ്ങൾ കേന്ദ്ര പോർട്ടലിൽ അപ്ലോഡ് ചെയ്യാൻ നിർദ്ദേശങ്ങൾ നൽകിയതായി അധികൃതർ അറിയിച്ചു. മാസങ്ങളോളം വഖഫ് ഭേദഗതി നിയമത്തെ പശ്ചിമ ബംഗാൾ സർക്കാർ എതിർത്തിരുന്നു. മുഖ്യമന്ത്രി മമത ബാനർജി വഖഫ് ഭേദഗതി ബില്ല് പ്രാബല്യത്തിൽ വരാൻ അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനത്തിൻ്റെ വഖഫ് സ്വത്തുക്കളുടെ ജില്ല തിരിച്ചുള്ള വിവരങ്ങൾ കേന്ദ്ര പോർട്ടലായ umeedminority.gov.in ൽ നിശ്ചിത സമയപരിധിക്കുള്ളിൽ അപ്ലോഡ് ചെയ്യണമെന്ന് എല്ലാ ജില്ലാ മജിസ്ട്രേറ്റുമാർക്കും പശ്ചിമ ബംഗാൾ ന്യൂനപക്ഷ വികസന വകുപ്പ് സെക്രട്ടറി പി.ബി. സലിംനിർദ്ദേശം നൽകി. വഖഫ് ഭേദഗതി നിയമം ഈ വർഷം ഏപ്രിലിലാണ് പാർലമെൻ്റിൻ്റെ ഇരുസഭകളും പാസാക്കിയത്. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ടിഎംസി സർക്കാർ നിയമത്തിനെതിരെ കോടതിയിൽ പോയെങ്കിലും അനുകൂല വിധി ലഭിച്ചില്ല. ഭേദഗതി ചെയ്ത നിയമത്തിലെ സെക്ഷൻ 3 ബി പ്രകാരം രാജ്യത്തുടനീളമുള്ള എല്ലാ രജിസ്റ്റർ ചെയ്ത വഖഫ് സ്വത്തുക്കളുടെയും വിവരങ്ങൾ ആറ് മാസത്തിനുള്ളിൽ (ഡിസംബർ 5, 2025) സെൻട്രൽ പോർട്ടലിൽ അപ്ലോഡ് ചെയ്യണമെന്ന് കോടതി അറിയിച്ചു. ഭേദഗതി നിയമ പ്രകാരം, വഖഫ് ബോർഡുകളിലും ട്രൈബ്യൂണലുകളിലും മുസ്ലീങ്ങളല്ലാത്ത അംഗങ്ങൾ ഉണ്ടായിരിക്കും. ഒരു സ്വത്ത് വഖഫ് ആയി അവകാശപ്പെട്ടാൽ സർക്കാരായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.