close

News WrapGet Handpicked Stories from our editors directly to your mailbox

പശ്ചിമ ബംഗാളില്‍ ഇന്ന് ബിജെപിയുടെ ശക്തിപ്രകടനം; പ്രധാനമന്ത്രിയുടെ 2 റാലികള്‍!!

ലോക്സഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തോട് അടുക്കുകയാണ്. ഏഴാമത്തേതും അവസാന ഘട്ടവുമായ വോട്ടെടുപ്പ് നടക്കുന്നത് 19നാണ്. ഈ ഘട്ടത്തില്‍ 8 സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 

Updated: May 16, 2019, 11:28 AM IST
പശ്ചിമ ബംഗാളില്‍ ഇന്ന് ബിജെപിയുടെ ശക്തിപ്രകടനം; പ്രധാനമന്ത്രിയുടെ 2 റാലികള്‍!!

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തോട് അടുക്കുകയാണ്. ഏഴാമത്തേതും അവസാന ഘട്ടവുമായ വോട്ടെടുപ്പ് നടക്കുന്നത് 19നാണ്. ഈ ഘട്ടത്തില്‍ 8 സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 

പശ്ചിമ ബംഗാളില്‍ ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നത് 17ന് വൈകിട്ട് 5 മണിക്കാണ്. എന്നാല്‍ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി ഇത്തവണ പശ്ചിമ ബംഗാളിലെ 9 മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നത്‌ 16ന് രാത്രി 10 മണിയ്ക്കാണ്. സംസ്ഥാനത്തെ ക്രമസമാധാനനില പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. 

അതേസമയം, പ്രചാരണം ഇന്നവസാനിക്കുന്ന സാഹചര്യത്തില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും കനത്ത ശക്തി പ്രകടനമാണ് സംസ്ഥാനത്ത് കാഴ്ചവയ്ക്കുന്നത്.

മുഖ്യമന്ത്രി മമതാ ബാനെര്‍ജി 4 തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 2 റാലികളാണ് നടക്കുന്നത്. 
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് 4:30ന് മധുരാപൂരിലുള്ള വി.എസ്.എസ്.യു മൈതാനത് ജനങ്ങളെ അഭിസംബോധന ചെയ്യും. ശേഷം 6.30ന് ഡ൦ഡ൦ സെന്‍ട്രല്‍ ജയിന്‍ ഗ്രൗണ്ടിലും ജനങ്ങളെ അഭിസംബോധന ചെയ്യും.

കഴിഞ്ഞ ദിവസം നടന്ന ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ തൃണമൂല്‍ ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷ൦ നടന്നിരുന്നു. സംഘര്‍ഷത്തില്‍ 100ല്‍ അധികം ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. സംഘര്‍ഷത്തില്‍ നവോത്ഥാന നായകനായ ഈശ്വര്‍ചന്ദ്ര വിദ്യാസാഗറിന്‍റെ പ്രതിമ തകര്‍ക്കപ്പെട്ടിരുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വന്ന ബിജെപി പ്രവര്‍ത്തകരും ഗുണ്ടകളും ചേര്‍ന്നാണ് പ്രതിമ തകര്‍ത്തതെന്നായിരുന്നു തൃണമൂലിന്‍റെ ആരോപണം. കൂടാതെ, അമിത് ഷായുടെ വാഹനവ്യൂഹത്തിന് നേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതായും ബിജെപി ആരോപണമുന്നയിച്ചിരുന്നു.

പശ്ചിമ ബംഗാളില്‍ നടന്ന അക്രമസംഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഒരു ദിവസം മുന്‍പേ പ്രചാരണം അവസാനിപ്പിക്കാനുള്ള തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈക്കൊണ്ടത്.