പശ്ചിമ ബംഗാള്‍;യുവാക്കള്‍ സിപിഎം നെ കയ്യൊഴിയുന്നു!

സിപിഎം നേതൃത്വത്തെ ആശങ്കയില്‍ ആക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നത്.

Last Updated : Aug 23, 2020, 06:46 AM IST
  • അംഗത്വം എടുക്കുന്ന യുവാക്കളുടെ എണ്ണത്തില്‍ ഉണ്ടായിരുക്കുന്ന കുറവ് പാര്‍ട്ടി നെതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്
  • പശ്ചിമ ബംഗാളിലെ സാഹചര്യം ബിജെപി മുതലെടുക്കുന്നെന്ന ആശങ്കയും സിപിഎമ്മിനുണ്ട്
  • യുവാക്കളുടെ അംഗത്വം ആകെ അംഗസംഖ്യയുടെ 7.68 ശതമാനമാണ്
  • ബിജെപിയുടെ അംഗത്വത്തില്‍ നിര്‍ണ്ണായക സ്ഥാനം യുവാക്കള്‍ക്കാണ്
പശ്ചിമ ബംഗാള്‍;യുവാക്കള്‍ സിപിഎം നെ കയ്യൊഴിയുന്നു!

കൊല്‍ക്കത്ത:സിപിഎം നേതൃത്വത്തെ ആശങ്കയില്‍ ആക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നത്.

പാര്‍ട്ടിയില്‍ അംഗത്വം എടുക്കുന്ന യുവാക്കളുടെ എണ്ണത്തില്‍ ഉണ്ടായിരുക്കുന്ന കുറവ് പാര്‍ട്ടി നെതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
പശ്ചിമ ബംഗാളിലെ സാഹചര്യം ബിജെപി മുതലെടുക്കുന്നെന്ന ആശങ്കയും സിപിഎമ്മിനുണ്ട്.
2020 ലെ അംഗത്വ പുനര്‍ നിര്‍ണ്ണയ പ്രകാരം ബംഗാള്‍ സിപിഎം ന്‍റെ അംഗസംഖ്യ 1,60,485 ആണ്.
ഇതാകട്ടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 7,500 അംഗങ്ങളുടെ കുറവുമാണ്.
യുവാക്കളുടെ അംഗത്വം ആകട്ടെ ആകെ അംഗസംഖ്യയുടെ 7.68 ശതമാനമാണ്.
കഴിഞ്ഞ വര്‍ഷം ഇത് 9.09 ശതമാനമായിരുന്നു.

കൊല്‍ക്കത്ത പ്ലീനത്തില്‍ പാര്‍ട്ടിയില്‍ 25 ശതമാനം യുവാക്കള്‍ക്കും വനിതകള്‍ക്കും അംഗത്വം 
നല്‍കുന്നതിന് തീരുമാനം എടുത്തിരുന്നു,അഞ്ച് വര്‍ഷം മുന്‍പെടുത്ത ഈ തീരുമാനം ഇനിയും നടപ്പിലാക്കാന്‍ 
കഴിഞ്ഞില്ല എന്നാണ് പശ്ചിമ ബംഗാളില്‍ നിന്ന് പുറത്ത് വരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

നേരത്തെ കൊവിഡ്,ഉംഫന്‍ ചുഴലിക്കാറ്റ് എന്നിവയുമായി ബന്ധപെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും 
രക്ഷാ പ്രവര്‍ത്തനങ്ങളിലും യുവാക്കള്‍ പാര്‍ട്ടിയുമായി സഹകരിച്ചെന്ന് സംസ്ഥാനത്തെ നേതാക്കള്‍ അവകാശപെട്ടിരുന്നു.
ഇപ്പോള്‍ പുറത്ത് വരുന്ന കണക്കുകള്‍ അനുസരിച്ച് യുവാക്കള്‍ സിപിഎം അംഗത്വം എടുക്കുന്നതിന് തയ്യാറല്ല എന്ന് വ്യക്തമാവുകയാണ്.
അതേസമയം സംസ്ഥാനത്ത് ബിജെപിയുടെ അംഗത്വത്തില്‍ നിര്‍ണ്ണായക സ്ഥാനം യുവാക്കള്‍ക്കാണ്.
തൃണമൂല്‍ കോണ്‍ഗ്രസിലും യുവാക്കളുടെ ശക്തമായ സാനിധ്യമുണ്ട്,

Also Read:പശ്ചിമ ബംഗാള്‍;തൃണമൂല്‍ കോണ്‍ഗ്രസ്‌ അക്രമ രാഷ്ട്രീയം ഉപേക്ഷിക്കണമെന്ന് ബിജെപി
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തില്‍ മത്സരിച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ ശക്തമായ തിരിച്ച് വരവിനാണ് 
സിപിഎം ശ്രമിക്കുന്നത്,സിപിഎം ന്‍റെ മാത്രമല്ല ഇടത് പാര്‍ട്ടികളായ സിപിഐ,ആര്‍എസ്പി,ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്നീ സംഘടനകളുടെ 
സ്ഥിതിയും ദയനീയമാണ്.പതിറ്റാണ്ടുകളോളം സംസ്ഥാനത്ത് അധികാരത്തില്‍ ഇരുന്ന ഇടത് മുന്നണിക്ക് മികച്ച പ്രതിപക്ഷം 
എന്ന നിലയില്‍ പോലും സംസ്ഥാന രാഷ്ട്രീയത്തില്‍ നിലകൊള്ളാന്‍ കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

Trending News