Murshidabad Waqf Protest: മുര്‍ഷിദാബാദിൽ സ്ഥിതി രൂക്ഷം, കൂടുതൽ സേനയെ വിന്യസിക്കും; ത്രിപുരയിലും സംഘര്‍ഷം

അഞ്ച് കമ്പനി ബിഎസ്എഫ് സേനയെ മൂർഷിദാബാദ് സംഘർഷ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Apr 13, 2025, 08:45 AM IST
  • സംഘർഷാവസ്ഥ നിയന്ത്രിക്കുന്നതിനായി പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിക്കാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
  • പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ഹർജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.
  • സംഘർഷത്തിൽ ഇതുവരെ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി.
Murshidabad Waqf Protest: മുര്‍ഷിദാബാദിൽ സ്ഥിതി രൂക്ഷം, കൂടുതൽ സേനയെ വിന്യസിക്കും; ത്രിപുരയിലും സംഘര്‍ഷം

ന്യൂഡൽഹി: സംഘർഷം നിലനിൽക്കുന്ന മുർഷിദാബാദിൽ സ്ഥിതി രൂക്ഷമായി തുടരുന്നു. വഖഫ് നിയമ ഭേദ​ഗതിക്കെതിരായ പ്രതിഷേധത്തിനിടെയാണ് ഇവിടെ സംഘർഷം ഉടലെടുത്തിരിക്കുന്നത്. പ്രദേശത്തേക്ക് കൂടുതൽ അർദ്ധ സൈനികരെ അയയ്ക്കും. കൂടുതൽ സേനയെ അയയ്ക്കാൻ തയാറാണെന്ന് കേന്ദ്രം സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നു. 

Add Zee News as a Preferred Source

കേന്ദ്ര ആഭ്യന്തര സെക്രട്ടറി തുടർ സാഹചര്യം നേരിട്ട് വിലയിരുത്തുമെന്നാണ് റിപ്പോർട്ട്. നിലവിൽ അഞ്ച് കമ്പനി ബിഎസ്എഫ് സേനയെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്. സംഘർഷാവസ്ഥ നിയന്ത്രിക്കുന്നതിനായി പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിക്കാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ ഹർജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. സംഘർഷത്തിൽ ഇതുവരെ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. മറ്റിടങ്ങളിലേക്കും സംഘർഷം നീങ്ങാതിരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു. 

Also Read: School Bus Accident: കണ്ണൂരിൽ സ്‌കൂൾ ബസ് തലകീഴായി മറിഞ്ഞ് അപകടം; വിദ്യാർത്ഥികളടക്കം 20 പേർക്ക് പരിക്ക്

അതേസമയം വഖഫ് നിയമ ഭേദ​ഗതിക്കെതിരായ പ്രതിഷേധത്തിൽ ത്രിപുരയിലും സംഘര്‍ഷമുണ്ടായി. ഉനകോട്ടി ജില്ലയിൽ നടന്ന പ്രതിഷേധത്തിൽ നിരവധി പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News