Waht Is Civil Defence Districts: ജമ്മുകശ്മീരിലെ പഹൽഗാമിൽ ഏപ്രിൽ 22ന് വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടർന്നാണ് ഇന്ത്യ പാക് ബന്ധം വഷളായത്.

അതിർത്തിയിൽ സംഘർഷസാധ്യത വർധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ്. മെയ് ഏഴിന് രാജ്യവ്യാപകമായി സിവിൽ ഡിഫൻസ് മോക് ഡ്രിൽ നടത്താനും നിർദേശം നൽകി. ജമ്മുകശ്മീരിലെ പഹൽഗാമിൽ ഏപ്രിൽ 22ന് വിനോദ സഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടർന്നാണ് ഇന്ത്യ പാക് ബന്ധം വഷളായത്.
രാജ്യത്തുടനീളമുള്ള 244 ഡിഫൻസ് ഡിസ്ട്രിക്ടുകളോട് മോക് ഡ്രില്ലിൽ പങ്കെടുക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. യുദ്ധ സാഹചര്യത്തിൽ നടത്തുന്ന ബ്ലാക്ക് ഔട്ടുകൾ, വ്യോമാക്രമണ സൈറൺ, ജനങ്ങളെ ഒഴിപ്പിക്കൽ എന്നിവ മോക് ഡ്രില്ലിന്റെ ഭാഗമാകും. ഈ മോക് ഡ്രില്ലുകളുടെ കേന്ദ്ര ബിന്ദു സിവിൽ ഡിഫൻസ് ഡിസ്ട്രിക്ടുകളാണ്.
സിവിൽ ഡിഫൻസ് ഡിസ്ട്രിക്ടുകൾ എന്നറിയപ്പെടുന്നത് അടിയന്തര സാഹചര്യങ്ങളിൽ പ്രതികരണ തന്ത്രങ്ങൾ സംഘടിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും പ്രത്യേകമായി നിയുക്തമാക്കിയ മേഖലകളാണ്. അടിയന്തര സാഹചര്യങ്ങളിൽ സന്നദ്ധ പ്രവർത്തകരെ പരിശീലിപ്പിക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിനും ഇവർ സന്നദ്ധരായിരിക്കും.
സുരക്ഷാ സേനയും സിവിലിയൻസുമായുള്ള ബന്ധത്തിൽ ഈ സിവിൽ ഡിഫൻസ് ഡിസ്ട്രിക്ടുകൾ ഏകോപനത്തിന് പ്രവർത്തിക്കുന്നു. വ്യോമാക്രമണ പരിശീലനങ്ങൾ, ബ്ലാക്ക്ഔട്ട് പരിശീലനങ്ങൾ, ഇവാക്വാഷൻ പ്രോട്ടോകോളുകൾ, സിവിലിയൻസിന് അവബോധം നൽകുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് സിവിൽ ഡിഫൻസ് ഡിസ്ട്രിക്ടുകളെ ചുമതലപ്പെടുത്തിയിരിക്കുന്ന മേഖലകളാണ് സിവിൽ ഡിഫൻസ് ഡിസ്ട്രിക്ടുകൾ.
മോക് ഡ്രിൽ സംഘർഷത്തിന്റെ സൂചനയല്ലെന്നും 1968ലെ സിവിൽ ഡിഫൻസ് നിയമങ്ങൾക്ക് കീഴിലുള്ള ദീർഘകാല ചട്ടക്കൂടിന്റെ ഭാഗമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. സിവിൽ ഡിഫൻസ് ഡിസ്ട്രിക്ട്സ് എന്നത് ഇന്ത്യൻ സർക്കാർ സിവിൽ ഡിഫൻസ് പരിപാടികൾ സജീവമായി നടപ്പാക്കുന്ന നിയുക്ത പ്രദേശങ്ങൾ ആണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.