ലോകത്തിലെ ഏറ്റവും വലിയ റെയില്‍ ശൃംഖലകളില്‍ ഒന്നാണ് ഇന്ത്യന്‍ റെയില്‍വേ. ഇന്ത്യയുടെ സാമ്പത്തിക വികസനത്തിനും റെയില്‍വേ പ്രധാന പങ്ക വഹിക്കുന്നുണ്ട്. ലക്ഷക്കണക്കിന് യാത്രക്കാര്‍ ദിവസവും ട്രെയിനുകളില്‍ യാത്ര ചെയ്യുന്നു. രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഇത് ഒരു പ്രധാന തൊഴില്‍ സ്രോതസ്സ് കൂടിയാണ്. ഡിജിറ്റല്‍ ഇന്ത്യ കാമ്പെയ്‌നിന്റെ ഭാഗമായി, യാത്രക്കാര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി ഇന്ത്യന്‍ റെയില്‍വേ ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. യാത്രക്കാര്‍ ട്രയിനുകളില്‍ ഒരു ബുദ്ധിമുട്ടും നേരിടുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ നിരവധി നിയമങ്ങളും നടപ്പിലാക്കിയിട്ടുണ്ട്.
അതെസമയം ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍, ഒരു ലിറ്റര്‍ ഡീസല്‍ ഉപയോഗിച്ച് ട്രെയിനിന് എത്ര കിലോമീറ്റര്‍ ഓടാന്‍ കഴിയുമെന്ന് ആരും ചിന്തിച്ചിട്ടുണ്ടാകില്ല. 25 കോച്ചുകളുള്ള ട്രെയിന്‍ ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഏകദേശം 6 ലിറ്റര്‍ ഡീസല്‍ ഉപയോഗിക്കുന്നു. സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍ പാസഞ്ചര്‍ ട്രെയിനുകളേക്കാള്‍ കുറഞ്ഞ ഡീസല്‍ ഉപയോഗിക്കുന്നു. 12 കോച്ചുകളുള്ള ഒരു എക്സ്പ്രസ് ട്രെയിനിന് 1 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഏകദേശം 4.5 ലിറ്റര്‍ ഡീസല്‍ ആവശ്യമാണ്.
സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളില്‍, 1 ലിറ്റര്‍ ഡീസലില്‍ 230 മീറ്റര്‍ വരെ സഞ്ചരിക്കാനാകും. എന്നാല്‍, പാസഞ്ചര്‍ ട്രെയിനുകള്‍ 1 ലിറ്റര്‍ ഡീസലില്‍ 180 മുതല്‍ 200 മീറ്റര്‍ വരെ ദൂരം സഞ്ചരിക്കും.
ഇന്ത്യന്‍ റെയില്‍വേ പഴയ ഡീസല്‍ എഞ്ചിനുകളുടെ ഉപയോഗം പരിമിതപ്പെടുത്തുകയും പകരം പുതിയ ഇലക്ട്രിക് എഞ്ചിനുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. വൈദ്യുതി ലഭ്യമല്ലാത്ത പ്രദേശങ്ങളില്‍ ഡീസല്‍ എഞ്ചിനുകളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.