Pahalgam Terror Attack: ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ടിആർഎഫ്; ടിആർഎഫ് ലഷ്കർ അനുകൂല സംഘടന? ഫണ്ട് ആയുധ, മയക്കുമരുന്ന് കടത്തിലൂടെ

The Resistance Front: പഹൽ​ഗാമിൽ ഭീകരാക്രമണത്തിൽ വിനോദ സഞ്ചാരികൾ ഉൾപ്പെടെ 27 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.

Written by - Zee Malayalam News Desk | Last Updated : Apr 22, 2025, 11:56 PM IST
  • ആക്രമണത്തിന്റെ ഉത്തരവാദിത്തം ടിആർഎഫ് എന്ന ഭീകരസംഘടന ഏറ്റെടുത്തു
  • ടിആർഎഫ് ലഷ്കർ ഇ ത്വയ്ബയുടെ അനുകൂല സംഘടനയാണെന്നാണ് കരുതപ്പെടുന്നത്
Pahalgam Terror Attack: ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ടിആർഎഫ്; ടിആർഎഫ് ലഷ്കർ അനുകൂല സംഘടന? ഫണ്ട് ആയുധ, മയക്കുമരുന്ന് കടത്തിലൂടെ

ജമ്മുകശ്മീരിലെ പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ടിആർഎഫ് ഏറ്റെടുത്തു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്കർ ഇ ത്വയ്ബയുടെ അനുകൂല സംഘടനയാണ് ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) എന്നാണ് കരുതപ്പെടുന്നത്. പഹൽ​ഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിൽ വിനോദ സഞ്ചാരികൾ ഉൾപ്പെടെ 27 പേരാണ് കൊല്ലപ്പെട്ടത്.

Add Zee News as a Preferred Source

ദക്ഷിണ കശ്മീരിലെ അനന്ത്നാ​ഗ് ജില്ലയിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് പഹൽ​ഗാം. ഭീകരാക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 2019 ഓ​ഗസ്റ്റിൽ ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്നാണ് ഈ ഭീകര സംഘടന രൂപംകൊണ്ടത്.

ALSO READ: പഹൽഗാം ഭീകരാക്രമണത്തിൽ മരണം 27 ആയി; അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേർന്നു, ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ജാഗ്രത

ലഷ്കർ ഇ ത്വയ്ബയുടെ അനുകൂല സംഘടനയാണ് ഇതെന്നാണ് കരുതുന്നത്. കശ്മീരിൽ പ്രാദേശിക തലത്തിൽ തീവ്രവാദം വളർത്തുന്നതിനായാണ് ഈ സംഘടന രൂപീകരിക്കപ്പെട്ടതെന്നാണ് കരുതപ്പെടുന്നത്. 2019 ഒക്ടോബറിൽ സ്ഥാപിതമായ ഈ ​ഗ്രൂപ്പിന്റെ സുപ്രീം കമാൻഡർ ഷെയ്ഖ് സജ്ജാദ് ​ഗുൽ, ചീഫ് ഓപ്പറേഷണൽ കമാൻഡർ ബാസിത് അഹമ്മദ് ദാർ എന്നിവരാണ്.

ആദ്യം ഹിസ്ബുൾ മുജാഹിദ്ദീൻ, ലഷ്കർ ഇ ത്വയ്ബ എന്നിവയുടെ കേഡറുകളെ ഉൾപ്പെടുത്തിയാണ് ടിആർഎഫ് രൂപീകരിച്ചത്. 2023ൽ കേന്ദ്ര സർക്കാർ ടിആർഎഫിനെയും അതിന്റെ എല്ലാ ഘടകങ്ങളെയും നിരോധിച്ച് ഉത്തരവിറക്കി. 1967ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ടിആർഎഫിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News