എന്താണ് ആര്‍ട്ടിക്കിള്‍ 370? വകുപ്പ് റദ്ദാക്കുന്നതു മൂലമുള്ള മാറ്റങ്ങള്‍ എന്തൊക്കെ?

ജമ്മു-കശ്മീരിനെ സംബന്ധിച്ച നിര്‍ണ്ണായക തീരുമാനങ്ങള്‍ തിങ്കളാഴ്ചയാണ് സഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ചത്.

Last Updated : Aug 5, 2019, 02:34 PM IST
എന്താണ് ആര്‍ട്ടിക്കിള്‍ 370? വകുപ്പ് റദ്ദാക്കുന്നതു മൂലമുള്ള മാറ്റങ്ങള്‍ എന്തൊക്കെ?

ന്യൂഡല്‍ഹി: ജമ്മു-കശ്മീരിനെ സംബന്ധിച്ച നിര്‍ണ്ണായക തീരുമാനങ്ങള്‍ തിങ്കളാഴ്ചയാണ് സഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ചത്.

ജമ്മു-കശ്മീരിനെ രണ്ടായി വിഭജിച്ച് ലഡാക്ക്, ജമ്മു കാശ്മീര്‍ എന്നിങ്ങനെ രണ്ടു കേന്ദ്രഭരണപ്രദേശമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കശ്മീരിന് പ്രത്യേക പരിരക്ഷ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവയ്ക്കുകയും ചെയ്തു.

ബില്ലിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവയാണ്:-

* ഭരണഘടനയുടെ 35 എ, 370 അനുച്ഛേദങ്ങള്‍ എടുത്തുകളഞ്ഞു. ഇതോടെ ഇനി ജമ്മു-കശ്മീരിന് പ്രത്യേക പദവിയില്ല. 

* ജമ്മു-കശ്മീര്‍ ഇനി കേന്ദ്രഭരണ പ്രദേശമായിരിക്കും. ജമ്മു-കശ്മീരില്‍ നിയമസഭ ഉണ്ടായിരിക്കും.

* ലഡാക്ക് ഇനി കശ്മീരിന്‍റെ ഭാഗമല്ല. ലഡാക്ക് മറ്റൊരു കേന്ദ്രഭരണ പ്രദേശമായിരിക്കും. പക്ഷെ ലഡാക്കില്‍ നിയമസഭ ഉണ്ടായിരിക്കില്ല.

എന്നാല്‍, കശ്മീര്‍ സംബന്ധിച്ച നിര്‍ണ്ണായക തീരുമാനമായ ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ ഇല്ലാതാക്കുന്നത് വഴിയുണ്ടാകുന്ന മാറ്റങ്ങള്‍ എന്താണെന്നു നോക്കാം. 

അതിന് മുന്‍പായി, എന്താണ് ആര്‍ട്ടിക്കിള്‍ 370. 

ഭരണഘടനപ്രകാരം കശ്മീരിന് പ്രത്യേക പദവി നൽകുന്ന വകുപ്പായിരുന്നു ആര്‍ട്ടിക്കിള്‍ 370. ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദത്തിലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിക്കൊണ്ടുള്ള ഈ വകുപ്പുള്ളത്. 

ഈ വകുപ്പ് താൽക്കാലികവും മാറ്റം വരാവുന്നതും പ്രത്യേക നിബന്ധനയുള്ളതുമാണ്. മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും നിയമങ്ങളും ജമ്മു-കശ്മീരിന്‍റെ കാര്യത്തിൽ നിലനിൽക്കുന്നതല്ലെന്നാണ് ഈ വകുപ്പ് വ്യക്തമാക്കുന്നത്. 

ജമ്മു കശ്മീരിലെ പൗരന്മാരുടെ സ്വത്തവകാശം, മൗലികാവകാശം, സംസ്ഥാനത്തെ നിയമ സംഹിത എന്നിവയെല്ലാം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാക്കുന്നതാണ് ആര്‍ട്ടിക്കിള്‍ 370. പ്രതിരോധം, ധനകാര്യം, വിദേശകാര്യം, ആശയവിനിമയം എന്നീ വകുപ്പുകള്‍ ഒഴികെയുള്ള നിയമങ്ങള്‍ ജമ്മു-കശ്മീരില്‍ പ്രാവര്‍ത്തികമാക്കണമെങ്കില്‍ കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ അനുവാദം വേണമായിരുന്നു.

ഇ​ല്ലാ​താ​കു​ന്ന അ​ധി​കാ​ര​ങ്ങ​ള്‍ ഇ​വ​യാ​ണ്‌...
(ആ​ര്‍​ട്ടി​ക്കി​ള്‍ 370) 

* ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന കൂ​ടാ​തെ സം​സ്ഥാ​ന​ത്തി​ന് പ്ര​ത്യേ​ക ഭ​ര​ണ​ഘ​ട​ന.
* കേ​ന്ദ്ര നി​യ​മ​ങ്ങ​ള്‍ സം​സ്ഥാ​ന അ​നു​മ​തി​യോ​ടെ മാ​ത്രം ബാ​ധ​കം. 
* ജ​മ്മു-കശ്മീരിന്‍റെ അ​തി​ര്‍​ത്തി കൂ​ട്ടു​ക​യോ കു​റ​യ്ക്കു​ക​യോ ചെ​യ്യാ​ന്‍ പാ​ര്‍​ല​മെ​ന്‍റി​ന് അ​ധി​കാ​ര​മി​ല്ല. 
* പ്ര​ത്യേ​ക പ​താ​ക
* സം​സ്ഥാ​ന നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി ആ​റു വ​ര്‍​ഷം

(ആ​ര്‍​ട്ടി​ക്കി​ള്‍ 35എ) 

* ​കശ്മീരി​ലെ ഭൂ​വു​ട​മ​സ്ഥാ​വ​കാ​ശ​ത്തി​ലെ മാ​റ്റം. 
* ജ​മ്മു കാ​ഷ്മീ​രി​ലെ സ്ഥി​ര താ​മ​സ​ക്കാ​ര്‍​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന. 
* സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് കീ​ഴി​ലു​ള്ള ജോ​ലി​ക​ള്‍ സ്ഥി​ര​താ​മ​സ​ക്കാ​ര്‍​ക്ക് മാ​ത്രം ന​ല്‍​കാ​നു​ള്ള തീ​രു​മാ​നം.
* സ്വ​ത്ത​വ​കാ​ശം സ്ഥി​ര താ​മ​സ​ക്കാ​ര്‍​ക്ക് മാ​ത്രം.
* സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​നു​കൂ​ല്യ​ങ്ങ​ളും സ്ഥി​ര താ​മ​സ​ക്കാ​ര്‍​ക്ക് മാ​ത്രം.

എന്നാല്‍ ഇപ്പോള്‍ 370 റദ്ദാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. എന്താണ് ഇതുമൂലം വന്നിരിക്കുന്ന മാറ്റങ്ങള്‍?

*  ഇന്ത്യയില്‍ നിലവിലുള്ള നിയമങ്ങള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാവുന്നതുപോലെ ഇനി മുതല്‍ കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു-കശ്മീരിനും ലഡാക്കിനും ബാധകമായിരിക്കും.

*  ഏതൊരു ഇന്ത്യന്‍ പൗരനും ജമ്മു-കശ്മീരിലും ലഡാക്കിലും സ്ഥലം വാങ്ങാനും വില്‍ക്കാനും സാധിക്കും. 
 
*  ജമ്മു-കശ്മീരിലും ലഡാക്കിലും ആര്‍ക്കുവേണമെങ്കിലും ജോലി നേടാനും ജോലി ചെയ്യുവാനും സാധിക്കും.

* ജമ്മു-കശ്മീനും ലഡാക്കിനും വെളിയിലുള്ള പുരുഷനെ വിവാഹം കഴിച്ചാല്‍ കശ്മീരിയായ ഒരു സ്ത്രീക്ക് അവളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടില്ല.

* പ്രത്യേക പതാക ഉണ്ടായിരിക്കില്ല.

* കേ​ന്ദ്ര നി​യ​മ​ങ്ങ​ള്‍ ബാ​ധ​കം.

* പ്രദേശത്ത് സാമ്പത്തിക അടിയന്തിരവാസ്ഥ പ്രഖ്യാപിക്കാന്‍ കേന്ദ്രത്തിന് അധികാരം 

ജമ്മു-കശ്മീർ സംസ്ഥാന രൂപീകരണത്തിന് ശേഷം നാഷണൽ കോൺഫറൻസ് നേതാവ് ഷെയ്ഖ് അബ്ദുള്ള ദോഗ്ര ഭരണാധികാരിയായിരുന്ന ഹരി സിംഗ് മഹാരാജാവിൽ നിന്നും ഭരണം ഏറ്റെടുക്കുകയായിരുന്നു. അതിന്ശേഷം 1949ൽ ന്യൂഡൽഹിയുമായി രാഷ്ട്രീയ ബന്ധം സ്ഥാപിക്കുന്നതിന് അദ്ദേഹം ശ്രമിച്ചതിന്‍റെ ഫലമായാണ് ഭരണഘടനയിൽ  370ാം വകുപ്പ് ഉണ്ടാവുന്നത്. ആർട്ടിക്കിൾ 370 താത്കാലികമായിരിക്കരുത് എന്നും സ്വയം ഭരണാവകാശം നൽകുന്നതായിരിക്കണമെന്നും ഷെയ്ഖ് അബ്ദുള്ള ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം ആവശ്യത്തിന് വഴങ്ങിയില്ല.

 

 

Trending News