WhatsApp: തട്ടിപ്പുകാർക്ക് പണിയാകും! വീഡിയോ കോളിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാൻ വാട്സ്ആപ്പ്

WhatsApp: ഇനി വാട്സ്ആപ്പിൽ വിഡിയോ കോൾ എടുക്കുമ്പോൾ താനെ ഫോണിന്റെ ഫ്രണ്ട് ക്യാമറ ഓൺ ആവില്ല

Written by - Zee Malayalam News Desk | Last Updated : Mar 14, 2025, 02:59 PM IST
  • ക്യാമറ ഓണാക്കാതെ തന്നെ വീഡിയോ കോൾ അറ്റന്‍ഡ് ചെയ്യാം.
  • ഉപഭോക്താവ് ക്യാമറ ഓണാക്കിയാൽ മാത്രമേ അവരെ വിളിക്കുന്നയാള്‍ക്ക് കാണാൻ സാധിക്കുകയുള്ളൂ.
WhatsApp: തട്ടിപ്പുകാർക്ക് പണിയാകും! വീഡിയോ കോളിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാൻ വാട്സ്ആപ്പ്

വാട്സ്ആപ്പിൽ പുതിയ ഫീച്ചർ തയാറാകുന്നു. വീഡിയോ കോളിലാണ് പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഇനി വാട്സ്ആപ്പിൽ വിഡിയോ കോൾ എടുക്കുമ്പോൾ താനെ ഫോണിന്റെ ഫ്രണ്ട് ക്യാമറ ഓൺ ആവില്ല. ക്യാമറ ഓണാക്കാതെ തന്നെ വീഡിയോ കോൾ അറ്റന്‍ഡ് ചെയ്യാം. ഉപഭോക്താവ് ക്യാമറ ഓണാക്കിയാൽ മാത്രമേ അവരെ വിളിക്കുന്നയാള്‍ക്ക് കാണാൻ സാധിക്കുകയുള്ളൂ.

Add Zee News as a Preferred Source

അതിനായി വിഡിയോ കോൾ വരുമ്പോൾ 'ടേണ്‍ ഓഫ് യുവര്‍ വിഡിയോ' എന്നൊരു ബട്ടൺ കൂടി ഉപഭോക്താക്കൾക്ക് ലഭ്യമാവും. ഇതിൽ തൊട്ടാല്‍ ക്യാമറ ഓഫ് ആവും. പിന്നീട് ഓഡിയോ മോഡിൽ മാത്രമായിരിക്കും കോളുണ്ടാവുക. ഇതിനുപുറമെ ക്യാമറ ഓഫാക്കുമ്പോൾ 'ആക്സെപ്റ്റ് വിത്തൗട്ട് വീഡിയോ' എന്നൊരു ബട്ടണും ഉണ്ടായേക്കും.

വീഡിയോ കോൾ ദുരുപയോ​ഗം ചെയ്ത് നടത്തുന്ന തട്ടിപ്പുകൾക്ക് തടയിടാൻ പുതിയ ഫീച്ചറിന് കഴിയും. വീഡിയോ കോളിൽ നിന്നും സ്ക്രീൻ ഷോട്ടുകളെടുത്ത് അതുവെച്ച് ആളുകളെ ഭീഷണിപ്പെടുത്തി, പണം കൈക്കലാക്കുന്ന തട്ടിപ്പുകൾ ഇനി നടപ്പിലാവില്ല. എന്നാൽ ഈ ഫീച്ചര്‍ ഔദ്യോഗികമായി എന്നാണ് പുറത്തിറക്കുകയെന്ന് വ്യക്തമല്ല. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News