എഐഎഡിഎംകെ എം.എല്‍എമാര്‍ എവിടെയെന്ന് മദ്രാസ്‌ ഹൈകോടതി

എഐഎഡിഎംകെ എം.എല്‍എമാര്‍ എവിടെയെന്ന് അറിയിക്കാന്‍ പൊലീസിനോട് ഹൈക്കോടതി നിര്‍ദ്ദേശം. ട്രാഫിക് രാമസ്വാമി നൽകിയ ഹേബിയസ് കോർപസ് ഹരജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം ചോദിച്ചത്. ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ സർക്കാറിനോട് അവകാശപ്പെട്ടു. എംഎല്‍എ മാരെ പുറം ലോകം കാണാതെ ഒളിത്താവളത്തില്‍ പാര്‍പ്പിച്ചതിന് എതിരേയായിരുന്നു രാമസ്വാമി കോടതിയെ സമീപിച്ചത്. 

Last Updated : Feb 10, 2017, 01:20 PM IST
 എഐഎഡിഎംകെ എം.എല്‍എമാര്‍ എവിടെയെന്ന് മദ്രാസ്‌ ഹൈകോടതി

ചെന്നൈ:എഐഎഡിഎംകെ എം.എല്‍എമാര്‍ എവിടെയെന്ന് അറിയിക്കാന്‍ പൊലീസിനോട് ഹൈക്കോടതി നിര്‍ദ്ദേശം. ട്രാഫിക് രാമസ്വാമി നൽകിയ ഹേബിയസ് കോർപസ് ഹരജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം ചോദിച്ചത്. ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ സർക്കാറിനോട് അവകാശപ്പെട്ടു. എംഎല്‍എ മാരെ പുറം ലോകം കാണാതെ ഒളിത്താവളത്തില്‍ പാര്‍പ്പിച്ചതിന് എതിരേയായിരുന്നു രാമസ്വാമി കോടതിയെ സമീപിച്ചത്. 

പനീര്‍സെല്‍വം ഉയര്‍ത്തിയ വെല്ലുവിളി നേരിടാന്‍ എംഎല്‍എമാരെ വിവിധ ഹോട്ടലുകളിലും റിസോട്ടുകളിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്. മറ്റുള്ളവരുമായി ബന്ധപ്പെടരുതെന്ന് എംഎല്‍എമാര്‍ക്ക് ശശികലയും അവര്‍ക്കൊപ്പമുള്ള മുതിര്‍ന്ന നേതാക്കളും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണെന്ന വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. പനീര്‍ശെല്‍വവുമായി ആരെങ്കിലും ടെലിഫോണ്‍ വഴിയോ ദൂതന്മാര്‍ മുഖേനയോ ബന്ധപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ സംവിധാനവും ഒരുരുക്കി. 

ഇതിനിടെ ശശികല ക്യാംപില്‍ 30 എംഎല്‍എമാര്‍ ഉപവാസത്തിലെന്ന് സൂചനയുണ്ട്. സ്വന്തമായി നിലപാടെടുക്കാന്‍ അനുവദിക്കണമെന്നാണ് എംഎല്‍എമാരുടെ ആവശ്യം. ഇവര്‍ ഡിഎംകെയില്‍ ചേരുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു.എംഎല്‍എമാര്‍ പലരും പ്രതിഷേധത്തിലെന്ന് പനീര്‍സെല്‍വം ക്യാമ്പും ആരോപിച്ചു. 

ഇവരെ രഹസ്യമായി പാർപ്പിച്ചിരിക്കുന്ന റിസോർട്ടുകളിൽ ഫോണും ടെലിവിഷനും നൽകാതെ തടവിലാക്കിയിരിക്കുകയാണെന്നും ഗവർണർ ഇടപെടണമെന്നുമാണ് പനീർശെൽവത്തിനൊപ്പം നിൽക്കുന്നവരുടെ ആവശ്യം. തടഞ്ഞുവയ്ക്കപ്പെട്ട എംഎൽഎമാരിൽ ഒരു വിഭാഗം കടുത്ത പ്രതിഷേധത്തിൽ ആണെന്നും ഇവർ ഉപവാസം നടത്തുകയാണെന്നും അഭ്യൂഹമുണ്ട്. എന്നാൽ, ഇക്കാര്യങ്ങൾക്കൊന്നും സ്ഥിരീകരണമില്ല. 

129 അണ്ണാഡിഎംകെ എംഎല്‍എമാരാണ് നിലവില്‍ രഹസ്യ കേന്ദ്രങ്ങളില്‍ കഴിയുന്നത്. തമിഴ്‌നാട് നിയമസഭയില്‍ 117 അംഗങ്ങളുടെ പിന്തുണ വേണം കേവല ഭൂരിപക്ഷത്തിന്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തനിക്ക് കഴിയുമെന്നാണ് വ്യഴാഴ്ച്ച ഗവര്‍ണറെ കണ്ട ശശികല അവകാശപ്പെട്ടിരുന്നത്.

Trending News