ന്യൂഡൽഹി: പഹൽഗാമിൽ നിരായുധരായ ഇന്ത്യക്കാരെ ഭീകരർ വെടിയുതിർത്ത് കൊലപ്പെടുത്തിയതിന് ഇന്ത്യ തിരിച്ചടി നൽകിയെന്ന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിക്കാൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയ്ക്കൊപ്പം ഇന്ത്യൻ സേനയുടെ പെൺകരുത്തിന്റെ രണ്ട് മുഖങ്ങളും മാധ്യമങ്ങൾക്ക് മുന്നിലെത്തി.
വ്യോമസേന വിങ് കമാൻഡർ വ്യോമിക സിങ്, കരസേനയിലെ കേണൽ സോഫിയ ഖുറേഷി എന്നിവരായിരുന്നു ആ ഉറച്ച സ്ത്രീ ശബ്ദങ്ങൾ. രാജ്യത്തിന്റെ ആക്രമണ തന്ത്രങ്ങളെ കുറിച്ചും സൈനിക നീക്കത്തിന്റെ കൃത്യതയെ കുറിച്ചും ഉറച്ച ശബ്ദത്തിൽ അവർ പറഞ്ഞു. ഇന്ത്യയുടെ അഭിമാന നിമിഷങ്ങൾ. സോഫിയയും വ്യോമികയും ആരാണ്?
വിങ് കമാൻഡർ വ്യോമിക സിങ്: സൈന്യത്തിൽ ചേരണമെന്നായിരുന്നു കുട്ടിക്കാലം മുതൽ വ്യോമിക സിങ് ആഗ്രഹിച്ചത്. വ്യോമിക എന്ന പേര് തന്നെ ആകാശത്തിന്റെ മകൾ എന്നാണ് അർഥമാക്കുന്നത്. പേരിനെ അന്വർത്ഥമാക്കി ആ പെൺകുട്ടി വ്യോമസേനയിലെത്തി.
വിദ്യാർഥിയായിരിക്കെ എൻസിസി കേഡറ്റായിരുന്ന വ്യോമിക എഞ്ചിനീയറിങ് ബിരുദധാരിയാണ്. 2019ൽ ഹെലികോപ്ടർ പൈലറ്റായാണ് വ്യോമിക വ്യോമസേനയിൽ ചേർന്നത്. 2020ൽ അരുണാചൽ പ്രദേശിൽ നിർണായകമായ രക്ഷാപ്രവർത്തന ദൗത്യത്തിൽ വ്യോമിക പങ്കെടുത്തിട്ടുണ്ട്. കുടുംബത്തിൽ നിന്ന് സേനയുടെ ഭാഗമാകുന്ന ആദ്യത്തെ ആളാണ് വ്യോമിക സിങ്.
ALSO READ: ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ നൽകിയ മറുപടി അഭിമാനകരമെന്ന് എൻ രാമചന്ദ്രന്റെ മകൾ
കേണൽ സോഫിയ ഖുറേഷി: കരസേനയിലെ കേണലാണ് സോഫിയ ഖുറേഷി. ഇന്ത്യൻ സംഘത്തെ ബഹുരാഷ്ട്ര സൈനികാഭ്യാസത്തിൽ നയിച്ച ആദ്യത്തെ വനിതയാണ് അവർ. 1981ൽ ഗുജറാത്തിലെ വഡോദരയിലായിരുന്നു ജനനം. സോഫിയ ഖുറേഷിയുടെ കുടുംബം സൈനിക പശ്ചാത്തലമുള്ളതാണ്.
മുത്തച്ഛൻ കരസേനയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സോഫിയയുടെ പിതാവ് സേനയിൽ മതാധ്യാപകനായിരുന്നു. ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ നിന്ന് 1999ൽ ലെഫ്റ്റനന്റായാണ് സോഫിയ ഖുറേഷി സൈന്യത്തിന്റെ ഭാഗമായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









