Operation Sindoor: ഇന്നലെ ഇന്ത്യ പാകിസ്താനിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ 5 ഭീകരർ കൊല്ലപ്പെട്ടു

ഇന്ത്യ പാകിസ്താനിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ 5 ഭീകരർ കൊല്ലപ്പെട്ടു. മെയ് 7ന് പാകിസ്താനിൽ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ വിവരങ്ങള്‍ പുറത്ത് വന്നു. മൂന്ന് ജെയ്ഷെ ഭീകരരും രണ്ട് ലഷ്കർ ഭീകരരുമാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ജയ്ഷെ ഇ മുഹമ്മദ് ഭീകരനായ ഹാഫിസ് മുഹമ്മദ് ജമീലും കൊല്ലപ്പെട്ടു. മൗലാന മസൂദ് അസറിന്റെ മൂത്ത സഹോദരീ ഭർത്താവാണ് ഹാഫിസ് മുഹമ്മദ് ജമീൽ.
യുവാക്കളെ തീവ്രവാദം പഠിപ്പിക്കുന്നതിലും ജെയ്ഷെ ഇ മുഹമ്മദിനായി ധനസമാഹരിക്കുന്നതിലും സജീവമായി ഏർപ്പെട്ടിരുന്ന ഹാഫിസ് ബഹാവൽപൂരിലെ മർകസ് സുബ്ഹാൻ അല്ലായുടെ ചുമതലയും വഹിച്ചിരുന്നു. ഹാഫിസ് മുഹമ്മദ് ജമീലിനെ കൂടാതെ മുഹമ്മദ് ഹസൻ ഖാൻ, മുഹമ്മദ് യൂസഫ് അസർ, മുദാസർ ഖാദിയാൻ ഖാസ് ( ലഷ്കർ ഹെഡ്ക്വാട്ടേഴ്സ് തലവൻ), ഖാലിദ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരരുടെയെല്ലാം സംസ്കാരച്ചടങ്ങുകൾ നടന്നത് പാക് സർക്കാരിന്റെ ബഹുമതികളോടെയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.